Latest News

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; വയോധികക്ക് ഗുരുതര പരിക്ക്

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; വയോധികക്ക് ഗുരുതര പരിക്ക്
X

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. സുല്‍ത്താന്‍ ബത്തേരി മൂടക്കൊല്ലി പ്രദേശത്ത് വീട്ടുമുറ്റത്ത് നിന്നിരുന്ന വയോധികയെ കാട്ടാന തുമ്പിക്കൈകൊണ്ട് ചുഴറ്റിയെറിഞ്ഞു. കൈതവേലില്‍ തങ്കമ്മ (80) ക്കാണ് പരിക്കേറ്റത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശുചിമുറിയില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തങ്കമ്മയെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. പരിക്കേറ്റ തങ്കമ്മയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വനവിഭാഗം അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.



Next Story

RELATED STORIES

Share it