Kerala

ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവം: രണ്ടു പേര്‍ പിടിയില്‍

കോട്ടുവള്ളി സ്വദേശികളായ ഫഫിന്‍ (23), ഏനോഷ് (24) എന്നിവരെയാണ് വരാപ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്

ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവം: രണ്ടു പേര്‍ പിടിയില്‍
X

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോട്ടുവള്ളി സ്വദേശികളായ ഫഫിന്‍ (23), ഏനോഷ് (24) എന്നിവരെയാണ് വരാപ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്. 24 ന് വൈകിട്ട് 7 മണിയോടെ വരാപ്പുഴയിലെ ബാറിലാണ് സംഭവം. ബിയര്‍ വാങ്ങാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ അമിറുള്‍ ഹുസൈനെയാണ് ഇവര്‍ ആക്രമിച്ച് മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞത്.

കോട്ടുവള്ളി സൗത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ പോലിസ് സാഹസികമയാണ് പിടികൂടിയത്. രണ്ടു പേര്‍ക്കുമെതിരെ പറവൂര്‍ സ്‌റ്റേഷനില്‍ കേസുണ്ടെന്നും കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തുവെന്നും പോലിസ് പറഞ്ഞു.എസ്എച്ച്ഒ എസ് എസ് സജീവ് കുമാര്‍, എസ് ഐ എ ജി സജീവ്, എ എസ് ഐ കെ ടി ജജീഷ്, എസ്‌സിപിഒ എസ് വിജയകൃഷ്ണന്‍ സിപിഒ മാരായ ഒ എസ് ശ്രീജിത്ത്, വി ഡി മുരുകേശന്‍, എം പി സിജിത്, ഷിജു എന്നിവരാണ് അന്വേഷ സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it