വഴിയോരക്കച്ചവടക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: രണ്ടു പ്രതികള്‍ പിടിയില്‍
എറണാകുളം രവിപുരത്ത് കപ്പലണ്ടിക്കച്ചവടം നടത്തുന്ന ഈശ്വരന്‍(44) എന്നയാളെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് തോപ്പുംപടി രാമേശ്വരം കോളനിയില്‍ കൈതവളപ്പില്‍ വീട്ടില്‍ ഷെഫീഖ്(വെള്ള ഷെഫീഖ്-39),പള്ളുരുത്തി കള്ളിച്ചിറ പാടം ചെട്ടിയ പറമ്പ് വീട്ടില്‍ ഷഫീഖ്(എപ്പി ഷഫീഖ്-36) എന്നിവരെയാണ് പോലിസ് അറസ്റ്റു ചെയ്തത്

കൊച്ചി:വഴിയോരക്കച്ചവടക്കാരനെ തലയ്ക്കടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ പിടിയില്‍.എറണാകുളം രവിപുരത്ത് കപ്പലണ്ടിക്കച്ചവടം നടത്തുന്ന ഈശ്വരന്‍(44) എന്നയാളെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് തോപ്പുംപടി രാമേശ്വരം കോളനിയില്‍ കൈതവളപ്പില്‍ വീട്ടില്‍ ഷെഫീഖ്(വെള്ള ഷെഫീഖ്-39),പള്ളുരുത്തി കള്ളിച്ചിറ പാടം ചെട്ടിയ പറമ്പ് വീട്ടില്‍ ഷഫീഖ്(എപ്പി ഷഫീഖ്-36) എന്നിവരെയാണ് പോലിസ് അറസ്റ്റു ചെയ്തത്.
ഈശ്വരന്‍ കുടുംബമായി കഴിഞ്ഞ 39 വര്‍ഷമായി കേരളത്തില്‍ വന്ന് താമസിക്കുകയാണ്.സ്വന്തമായി വീടില്ലാത്തതിനാല്‍ കടത്തിണ്ണയിലാണ് ഇവര്‍ കിടന്നുറങ്ങുന്നത്.ഈ മാസം 27 ന് രാത്രി പത്തോടുകൂടി ഭക്ഷണം വാങ്ങാനായി ഈശ്വരന്റെ ബന്ധുവായ സ്ത്രീ പോയ സമയത്താണ് പ്രതികള്‍ രണ്ടു പേരും ചേര്‍ന്ന് ഈശ്വരനെ കല്ലുകൊണ്ട് ആക്രമിച്ചത്.
ചോരവാര്‍ന്ന് കിടന്ന ഈശ്വരനെ പോലിസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റു ചെയ്യുകയും ചെയ്തത്.മോഷണം,അടിപിടി അടക്കം നിരവധി കേസുകളിലെ പ്രതികളാണിവരെന്നും പോലിസ് പറഞ്ഞു.
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില്‍ എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTകരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMT