നിരവധി വാഹന മോഷണക്കേസുകളിലെ പ്രതികള്‍ പോലിസ് പിടിയില്‍
മട്ടാഞ്ചേരി സ്വദേശികളായ ഷിഹാബ് (27), മുന്‍സില്‍ (25) എന്നിവരാണ് കടവന്ത്ര പോലിസിന്റെ പിടിയിലായത്

കൊച്ചി: നിരവധി വാഹന മോഷണകേസുകളില്‍ പ്രതിയായ യുവാക്കള്‍ കൊച്ചി സിറ്റി പോലിസിന്റെ പിടിയില്‍. മട്ടാഞ്ചേരി സ്വദേശികളായ ഷിഹാബ് (27), മുന്‍സില്‍ (25) എന്നിവരാണ് കടവന്ത്ര പോലിസിന്റെ പിടിയിലായത്. നൈറ്റ് പെട്രോളിംഗിനിടെ പൊന്നുരുന്നി പാലത്തിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന കടവന്ത്ര പോലിസ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഓട്ടോറിക്ഷ തടഞ്ഞെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന് പോലിസ് സംഘം ഷിഹാബിനെ പിടികൂടുകയും വിശദമായ ചോദ്യം ചെയ്യലില്‍ ഓട്ടോറിക്ഷ മോഷ്ടിച്ചതാണെന്ന് വ്യക്തമായി.
കടവന്ത്ര പി ആന്‍ഡ് ടി കോളനിയില്‍ നിന്നും മോഷ്ടിച്ച ഓട്ടോറിക്ഷ ഇടുക്കി വെള്ളത്തൂവലില്‍ ഉപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് വെള്ളത്തൂവലില്‍ നിന്നും മറ്റൊരു ഓട്ടോറിക്ഷ മോഷ്ടിച്ചു പോരുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഷിഹാബിന്റെ കൂട്ടുപ്രതിയായ മുന്‍സിലിനെ കൊച്ചി ഡിസിപി വി യു കുര്യാക്കോസിന്റെ നിര്‍ദ്ദേശാനുസരണം വാഹനമോഷണസംഘത്തെ പിടികൂടുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പിടികൂടുകയും എറണാകുളം ടൗണ്‍ സ്‌റ്റേഷന്‍ പരിധിയിലെ എം ജി റോഡില്‍ നടന്ന വാഹനമോഷണകേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ഷിഹാബ് മോഷ്ടിക്കുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നതും വില്‍പ്പന നടത്തിയിരുന്നതും മുന്‍സില്‍ ആയിരുന്നുവെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി നൈറ്റ് പെട്രോളിംഗിനിടയില്‍ മട്ടാഞ്ചേരി പോലീസിന്റെ വാഹനത്തിലിടിച്ചിട്ട് നിര്‍ത്താതെ കടന്നുകളഞ്ഞത് ഷിഹാബ് ആണെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി. നഗരത്തില്‍ നിന്നും നിരവധി വാഹനങ്ങള്‍ മോഷ്ടിച്ചതായും പ്രതികള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില് എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTകരുവന്നൂര് ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMT