Kerala

പെരുമ്പാവൂര്‍ മോഷണം: മൂന്നു പ്രതികള്‍ പിടിയില്‍

ചെന്നൈ തൃശ്‌നാപ്പിള്ളി അണ്ണാനഗറില്‍ അരുണ്‍ കുമാര്‍ (28), തിരൂര്‍ കൂട്ടായി കാക്കോച്ചിന്റെ പുരിക്കള്‍ വീട്ടില്‍ സഫ്‌വാന്‍ (31 ), അരുണ്‍കുമാറിന്റെ ഭാര്യ നെല്ലിക്കുഴി പ്ലാംകുടിവീട്ടില്‍ സാമിനി (28) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്

പെരുമ്പാവൂര്‍ മോഷണം: മൂന്നു പ്രതികള്‍ പിടിയില്‍
X

കൊച്ചി: പെരുമ്പാവൂര്‍ ഭജന മഠത്തിന് എതിര്‍ വശമുള്ള മൊബൈല്‍ ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ചെന്നൈ തൃശ്‌നാപ്പിള്ളി അണ്ണാനഗറില്‍ അരുണ്‍ കുമാര്‍ (28), തിരൂര്‍ കൂട്ടായി കാക്കോച്ചിന്റെ പുരിക്കള്‍ വീട്ടില്‍ സഫ്‌വാന്‍ (31 ), അരുണ്‍കുമാറിന്റെ ഭാര്യ നെല്ലിക്കുഴി പ്ലാംകുടിവീട്ടില്‍ സാമിനി (28) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്. കഴിഞ്ഞ് 5 ന് പുലര്‍ച്ചെയാണ് മൊബൈല്‍ ഷോപ്പില്‍ സംഘം ഷട്ടര്‍ പൊളിച്ച് അകത്തു കയറി മോഷണം നടത്തിയത്.

37 വില കൂടിയ മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടോര്‍ച്ച്, മെമ്മറി കാര്‍ഡുകള്‍ എന്നിവയാണ് കവര്‍ന്നത്. തുടര്‍ന്ന് സംഘം ഒളിവില്‍ പോയി. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലിസ് ടീം എടപ്പാള്‍, താനൂര്‍, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നും പതിമൂന്ന് ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ടോര്‍ച്ച് എന്നിവ പലയിടങ്ങളില്‍ നിന്നായി കണ്ടെടുത്തു. മോഷണ വസ്തുക്കള്‍ പല സ്ഥലങ്ങളിലായി വിറ്റിരിക്കുകയാണ്. മോഷണമുതല്‍ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്.

അരുണ്‍കുമാര്‍ ഇരുപത്തിയഞ്ചോളം മോഷണകേസ്സുകളിലും, സഫ്‌വാന്‍ ഇരുപതോളം കേസ്സുകളിലും പ്രതിയാണെന്ന് പോലിസ് പറഞ്ഞു. പകല്‍ ബൈക്കുകളില്‍ സ്ഥാപനങ്ങളില്‍ എത്തി നിരീക്ഷണം നടത്തി രാത്രി മോഷണം നടത്തലാണ് ഇവരുടെ രീതി. മോഷണമുതല്‍ വിറ്റ് കിട്ടുന്ന തുക ആഡംബര ജീവിതത്തിനും മയക്കുമരുന്നിനുമാണ് ചിലവഴിക്കുന്നതെന്ന് പോലിസ് പറഞ്ഞു.എസ് പി കെ കാര്‍ത്തിക്, എ എസ് പി അനുജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, എസ് ഐ മാരായ റിന്‍സ് എം തോമസ്, അനില്‍കുമാര്‍, എസ് സി പി ഒമാരായ പി എ അബ്ദുള്‍മനാഫ് (കുന്നത്തുനാട്), കെ എ നൗഷാദ്, എ ഐ നാദിര്‍ഷാ, എം ബി സുബൈര്‍, എ പി ഷിനോജ്, ശ്രീജിത്ത് രവി, ധന്യ മുരളി തുടങ്ങിയവാരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പോലിസ് അന്വേഷണം വ്യാപിപ്പിച്ചു.

Next Story

RELATED STORIES

Share it