Sub Lead

ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ശശി വഞ്ചകന്‍: മുഖ്യമന്ത്രി

ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ശശി വഞ്ചകന്‍: മുഖ്യമന്ത്രി
X

പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പി കെ ശശിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി കെ ശശി വഞ്ചകനാണെന്നും വഞ്ചനയുടെ ചരിത്രം പേറുന്നവരെ കാലം എന്നും ഒറ്റപ്പെടുത്തിയിട്ടുണ്ടെന്നും പാലക്കാട് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.

വഞ്ചകര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ചരിത്രം എക്കാലത്തും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഒറ്റപ്പെടല്‍ എന്താണെന്ന് വഞ്ചകര്‍ ഇനി വരാനിരിക്കുന്ന ദിവസങ്ങളില്‍ അറിയാന്‍ പോകുന്നതേയുള്ളൂവെന്നും, വഞ്ചന കാട്ടിയവര്‍ക്ക് ജനമധ്യത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് പോയവര്‍ക്കുള്ള കനത്ത തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസിന്റെയും മുന്നണിയുടെയും വലിയ ഗതികേടാണ് വെളിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. സ്വന്തം പാളയത്തില്‍ നിന്ന് യോഗ്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ഒരാളെ കൂട്ടുപിടിക്കേണ്ടി വന്നതെന്നും ഇത് യുഡിഎഫിന്റെ ഗതികേട് ആണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it