Latest News

ഒരാഴ്ചയ്ക്കുള്ളില്‍ ഇറാന്‍ ആക്രമണത്തില്‍ പരിക്കേറ്റത് 29 യുഎസ് സൈനികര്‍ക്ക്

ഒരാഴ്ചയ്ക്കുള്ളില്‍ ഇറാന്‍ ആക്രമണത്തില്‍ പരിക്കേറ്റത് 29 യുഎസ് സൈനികര്‍ക്ക്
X

തെഹ്‌റാന്‍: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇറാനിയന്‍ ആക്രമണങ്ങളില്‍ ഇരുപത്തിയൊമ്പത് യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ട്. വെള്ളിയാഴ്ച രാത്രി സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തില്‍ ഇറാന്‍ ആറ് ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും പ്രയോഗിച്ചു. ആക്രമണത്തില്‍ 15 സൈനികര്‍ക്ക് പരിക്കേറ്റു, അതില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

തുടക്കത്തില്‍ യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത് ഏകദേശം 10 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നായിരുന്നു. അതില്‍ 2 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

ഈ ആഴ്ചയുടെ തുടക്കത്തില്‍, വ്യോമതാവളം രണ്ടുതവണ ആക്രമിക്കപ്പെട്ടു, അതില്‍ ഒന്നില്‍ 14 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റു.സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് ഏകദേശം 96 കിലോമീറ്റര്‍ അകലെയാണ് പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസ് സ്ഥിതി ചെയ്യുന്നത്. സൗദി വ്യോമസേനയുടെ നിയന്ത്രണത്തിലാണ് ഈ ബേസ്. പക്ഷേ യുഎസ് സൈന്യവും ഇത് ഉപയോഗിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it