Sub Lead

യുദ്ധത്തില്‍ ഇറാന് അമേരിക്കയേക്കാള്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്: റോസ് ഹാരിസണ്‍

യുദ്ധത്തില്‍ ഇറാന് അമേരിക്കയേക്കാള്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്: റോസ് ഹാരിസണ്‍
X

യുഎസിനും ഇസ്രായേലിനും കൂടുതല്‍ സൈനിക ശക്തി ഉണ്ടായിരിക്കാമെങ്കിലും, ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ ഇറാന് അമേരിക്കയേക്കാള്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് വ്യക്തമായതായി മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോ ആയ റോസ് ഹാരിസണ്‍ പറഞ്ഞു. യുഎസിനും ഇസ്രായേലിനും സംയുക്തമായി സൈനിക ശേഷിയുണ്ടാവാം. എന്നാല്‍, യുദ്ധം ജയിക്കുന്നത് സൈനിക ശേഷികൊണ്ട് മാത്രമില്ല. ഹാരിസണ്‍ അല്‍ ജസീറയോട് പറഞ്ഞു.

ഈ യുദ്ധം നടന്ന രീതി, 'മറ്റ് മാര്‍ഗങ്ങളിലൂടെയുള്ള രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് യുദ്ധം' എന്ന് പറഞ്ഞ സൈനിക ഉദ്യോഗസ്ഥന്‍ കാള്‍ വോണ്‍ ക്ലോസ്വിറ്റ്സിന്റെ ഒരു വാചകത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ഹാരിസണ്‍ പറഞ്ഞു.

'ആന്തരികമായും ബാഹ്യമായും യുദ്ധത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തേ കുറിച്ച് ഇറാന് വളരെ വ്യക്തമായ ധാരണയുണ്ട്,' ഹാരിസണ്‍ പറഞ്ഞു. 'ആന്തരികമായി, അവര്‍ അതിജീവിച്ചു കഴിഞ്ഞു. അധികാരം ഏകീകരിക്കാനും ഒരു ഘട്ടത്തില്‍ പുനര്‍നിര്‍മ്മിക്കാനും ഇറാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.

ഇസ്രായേലിനെ മാത്രമല്ല, മേഖലയിലെ യുഎസ് ആസ്തികളെയും ആക്രമിക്കുന്നതിലൂടെ, അവര്‍ 'എല്ലാ ആകസ്മികതകളെയും നേരിടാനുള്ള യുഎസിന്റെ കഴിവിനെ ചോദ്യം ചെയ്യുകയും യുഎസില്‍ രാഷ്ട്രീയ ലക്ഷ്യത്തെ നിഷപ്രഭമാക്കുകയും ചെയ്യുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഇറാന്‍ യുദ്ധ നീക്കങ്ങള്‍.

'യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍ യുഎസ് പക്ഷത്തെ ലക്ഷ്യം വ്യക്തമാക്കിയിരുന്നു. ഇറാന്‍ ഭരണകൂടത്തെ തകര്‍ക്കുക എന്നതായിരുന്നു യുഎസിന്റെ ലക്ഷ്യം. എന്നാല്‍, യുഎസിന് അത് ചെയ്യാനുള്ള കഴിവില്ലെന്ന് ഇറാനികള്‍ ലോകത്തെ ബോധ്യപ്പെടുത്തി'. ഹാരിസണ്‍ പറഞ്ഞു.

Next Story

RELATED STORIES

Share it