Kerala

ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയില്‍

ഈസ്റ്റ് പായിപ്ര പാമ്പക്കുടചാലില്‍ വീട്ടില്‍ അലി മൈതീന്‍ (47) എന്നയാളെയാണ് മുവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്

ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയില്‍
X

കൊച്ചി: ഭാര്യയെ കുത്തികൊലപെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഈസ്റ്റ് പായിപ്ര പാമ്പക്കുടചാലില്‍ വീട്ടില്‍ അലി മൈതീന്‍ (47) എന്നയാളെയാണ് മുവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായുള്ള കുടുംബവഴക്കിനെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ താമസിയ്ക്കുന്ന ഇയാളുടെ ഭാര്യ വീടിന് സമീപം ഉള്ള പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച തിരിച്ചറിയാത്ത രീതിയില്‍ മാസ്‌ക് വെച്ച് എത്തിയ മൈതീന്‍ ഭാര്യയെ കത്തികൊണ്ട് കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോയി. മുവാറ്റുപുഴ ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എം കെ സജീവന്‍, എസ്‌ഐ സി കെ ബഷീര്‍,എഎസ്‌ഐമാരായ സി എം രാജേഷ് ,പി സി ജയകുമാര്‍ , ടി കെ സന്ധ്യ എന്നിവര്‍ ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it