യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം: മൂന്നു പേര്‍ പോലിസ് പിടിയില്‍
കൊല്ലം സ്വദേശി സുധീഷ് (34), അമ്മനട സ്വദേശി രാജീവ് (29), തൃക്കാക്കര സ്വദേശി സുരേഷ് (35) എന്നിവരാണ് പുത്തന്‍കുരിശ് പോലിന്റെ പിടിയിലായത്

കൊച്ചി: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ പോലിസ് പിടിയില്‍. കൊല്ലം സ്വദേശി സുധീഷ് (34), അമ്മനട സ്വദേശി രാജീവ് (29), തൃക്കാക്കര സ്വദേശി സുരേഷ് (35) എന്നിവരാണ് പുത്തന്‍കുരിശ് പോലിന്റെ പിടിയിലായത്. കുത്തു കൊണ്ട ജോമോനും പ്രതികളായ മൂന്നു പേരും ട്രസ്സ് വര്‍ക്ക് തൊഴിലാളികളാണ്.
ഇവര്‍ കിഴക്കമ്പലം ഭാഗത്ത് വാടകയ്ക്കാണ് താമസിക്കുന്നത് അടുത്തിടെ ഇവര്‍ തമ്മിലുണ്ടായിരുന്ന വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് പ്രതികളും ചേര്‍ന്ന് ജോമോന്‍ താമസിക്കുന്ന സ്ഥലത്തെത്തി മുളകുപൊടി മുഖത്തെറിഞ്ഞശേഷം കമ്പി, കത്തി എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ആക്രമത്തില്‍ ഗുരുതര പരിക്കേറ്റ ജോമോന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. .ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പുത്തന്‍കുരിശ് ഡിവൈഎസ്പി ജയനാഥ്, ഇന്‍സ്‌പെക്ടര്‍ ടി ദിലീഷ്, എഎസ്‌ഐ ജിനു ജോര്‍ജ്ജ്, ,എസ്‌സിപിഒ ചന്ദ്രബോസ്, ഡിനില്‍, പ്രശോഭ്, അഖില്‍, ആനന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
RELATED STORIES
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT