Kerala

വ്യാജവാറ്റു കേന്ദ്രം നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

കുട്ടമ്പുഴ കൂവപ്പാറ സ്വദേശിയായ എല്‍ദോസ് (സജി 50) നെയാണ് കുട്ടമ്പുഴ പോലിസ് പിടികൂടിയത്.മാപ്പാനി വനത്തിലാണ് വന്‍വാറ്റുകേന്ദ്രം നടത്തിവന്നിരുന്നത്.

വ്യാജവാറ്റു കേന്ദ്രം നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയില്‍
X

കൊച്ചി: വ്യാജവാറ്റു കേന്ദ്രം നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. കുട്ടമ്പുഴ കൂവപ്പാറ സ്വദേശിയായ എല്‍ദോസ് (സജി 50) നെയാണ് കുട്ടമ്പുഴ പോലിസ് പിടികൂടിയത്. മാപ്പാനി വനത്തിലാണ് വന്‍വാറ്റുകേന്ദ്രം നടത്തിവന്നിരുന്നത്. പതിനെട്ട് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും സഹിതമാണ് ഇയാളെ പിടികൂടിയത്.

വ്യാജവാറ്റു കേന്ദ്രം നടത്തിയിരുന്ന സംഘത്തിലെ കുട്ടാളികളായ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. മാപ്പാനി വനത്തില്‍ വാറ്റുകേന്ദ്രം നടത്തിവരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തി നടപടി എടുത്തത്.

കുട്ടമ്പുഴ പോലിസ് ഇന്‍സ്‌പെക്ടര്‍ കെ എം മഹേഷ് കുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ്ജ്. അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ അജികുമാര്‍, അനില്‍കുമാര്‍, അജിമോന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ജോളി, സുബാഷ്, ബോണി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്് ചെയ്തു.

Next Story

RELATED STORIES

Share it