Latest News

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
X

കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. എറണാകുളം കുറുപ്പംപടിയില്‍ വൈകുന്നേരം 4.30നാണ് സംഭവം. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. പുണ്ടക്കുഴി സ്വദേശി എല്‍ദോസ് ആണ് കാര്‍ ഓടിച്ചിരുന്നത്.

പുണ്ടക്കുഴി സ്വദേശി എല്‍ദോസാണ് കാര്‍ ഓടിച്ചിരുന്നത്. മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ തിരുവനന്തപുരത്തും കാര്‍ ഓടുന്നതിനിടെ കത്തിനശിച്ചിരുന്നു. കണ്ണൂരിലുണ്ടായ മറ്റൊരു സംഭവത്തില്‍ പൂര്‍ണഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഓടുന്ന കാറിന് തീപ്പിടിച്ച് മരിച്ചിരുന്നു.

Next Story

RELATED STORIES

Share it