- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമാഅത്തെ ഇസ് ലാമി അമീറിന്റേതായി പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് തെറ്റിദ്ധാരണാ ജനകമെന്ന് സംഘടന

ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീര്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനിയുടേതായി അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ക്ലിപ്പ് തെറ്റിദ്ധാരണാ ജനകമെന്ന് സംഘടന പ്രസ്താവനയില്‍ അറിയിച്ചു.
കേരളത്തിലുള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിയോജിപ്പിന് കാരണമായ ഈ വിഷയത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ താഴെ പറയുന്നവയാണ്:
'അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ, ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയുടെ ഒരു ഭാഗം മാത്രമാണ്.
ലോകത്തിന്റെ വിവിധ കോണുകളില്‍ യുദ്ധവും അടിച്ചമര്‍ത്തലും അസ്ഥിരതയും നേരിടുന്ന മുസ് ലിം ജനവിഭാഗങ്ങളുടെ ദുരവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ഉറപ്പുനല്‍കുന്ന സമാധാനപരമായ സാഹചര്യത്തെക്കുറിച്ചായിരുന്നു ആ ചോദ്യം.
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്ന സുരക്ഷിതാവസ്ഥയ്ക്കും സമാധാനാന്തരീക്ഷത്തിനും നാം ദൈവത്തോട് നന്ദിയുള്ളവരാണെന്നാണ് അമീര്‍ വ്യക്തമാക്കിയത്.
എന്നാല്‍, അദ്ദേഹത്തിന്റെ മറുപടിയുടെ ബാക്കി ഭാഗങ്ങള്‍ വെട്ടിമാറ്റി അത്യന്തം തെറ്റിദ്ധാരണക്ക് ഇടയാക്കുന്ന രൂപത്തിലാണ് നിലവില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ, രാജ്യത്തെ സ്‌നേഹവും ഐക്യവും തകര്‍ക്കാനും ഇത്തരം മൂല്യങ്ങളെ അട്ടിമറിക്കാനും ശ്രമിക്കുന്ന ഫാഷിസ്റ്റ് ശക്തികളെക്കുറിച്ച് അദ്ദേഹം അവിടെ കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ നിര്‍ണ്ണായകമായ ഈ വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത് തെറ്റായ ധാരണകള്‍ പടര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ.
ഇന്ത്യന്‍ ഭരണഘടനയോടും ജനാധിപത്യത്തോടും എല്ലാ പൗരന്മാരുടെയും അന്തസ്സിനോടുമുള്ള നിലപാട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ, വര്‍ഗീയ-ഫാഷിസ്റ്റ് ശക്തികള്‍ വിഭജനം സൃഷ്ടിക്കാനും മുസ് ലിംകള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ പാര്‍ശ്വവല്‍ക്കരിക്കാനും നടത്തുന്ന നീക്കങ്ങളില്‍ സംഘടന കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു.
അപൂര്‍ണ്ണവും വസ്തുതാവിരുദ്ധവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും മാധ്യമങ്ങളും വ്യക്തികളും വിട്ടുനില്‍ക്കണമെന്ന് സംഘടന അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തിന്റെ ഉദാത്തമായ സമാധാന പാരമ്പര്യവും ഭരണഘടനാപരമായ മൂല്യങ്ങളും കാത്തുസൂക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആഹ്വാനം ചെയ്യുന്നു. ജമാഅത്തെ ഇസ് ലാമി ദേശീയ സെക്രട്ടറി സല്‍മാന്‍ അഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















