Top

You Searched For "ernakulam "

ചെല്ലാനം തീരദേശ ഗ്രാമത്തെ കുഫോസ് ദത്തെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

22 May 2021 1:58 PM GMT
ചെല്ലാനത്തെ പ്രകൃതി ക്ഷോഭത്തിനും ജനങ്ങളുടെ ദുരിതത്തിനും ശ്വാശതമായ പരിഹാരം കാണാനായി ബഹൃത്തായ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. കുഫോസ് ആയിരിക്കും പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള നോഡല്‍ ഏജന്‍സിയെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയില്‍ ഇന്ന് 3219 പേര്‍ക്ക് കൊവിഡ്

22 May 2021 1:25 PM GMT
24.1 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3109 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.99 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ആറു പേര്‍, സി ഐ എസ് എഫ് ലെ രണ്ടു പേര്‍,ഒരു പോലിസ് ഉദ്യോഗസ്ഥന്‍.ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

പതിനായിരം കടന്ന് ഭക്ഷ്യ കിറ്റ് വിതരണം;എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസവുമായി തൊഴില്‍വകുപ്പ്

21 May 2021 11:46 AM GMT
എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെ 10,790 ഭക്ഷ്യ കിറ്റുകളാണ് ഇതുവരെ ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് വിതരണം ചെയ്തത്

ബൈക്ക് മോഷണം: പ്രായപൂര്‍ത്തിയാകാത്തവരടക്കം നാല് പേര്‍ പിടിയില്‍

21 May 2021 9:36 AM GMT
കോട്ടുവള്ളി കൈതാരം ചെറുപറമ്പ് കൈതാരം വീട്ടില്‍ ശരത് (19), തൃക്കാക്കര കൈപ്പട മുകള്‍ഭാഗത്ത് പുതുശ്ശേരി വീട്ടില്‍ അശ്വിന്‍ (19) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുമാണ് പെരുമ്പാവൂരില്‍ പോലീസിന്റെ പിടിയിലായത്

എറണാകുളത്ത് ഇന്ന് 4282 പേര്‍ക്ക് കൊവിഡ്; 177 പേരുടെ ഉറവിടം വ്യക്തമല്ല

19 May 2021 2:24 PM GMT
ഐഎന്‍എച്ച്എസിലെ 23 പേര്‍ക്കും സിഐഎസ്എഫിലെ രണ്ടു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

ഇടവേളയ്ക്ക് ശേഷം എറണാകുളത്തിന് വീണ്ടും സ്വന്തം മന്ത്രി

18 May 2021 12:21 PM GMT
ജില്ലയുടെ അലകും പിടിയും വികസന വെല്ലുവിളികളും ജനങ്ങളുടെ അഭിലാഷങ്ങളുമൊക്കെ വളരെ അടുത്തറിയാവുന്ന പി രാജീവ് മന്ത്രിയായെത്തുന്നത് നവകേരള നിര്‍മിതിയില്‍ എറണാകുളത്തെ അര്‍ഹമായ സ്ഥാനത്തേക്ക് പിടിച്ചുയര്‍ത്തുമെന്ന പ്രതീക്ഷയാണ് പെതുവെ പങ്കുവയ്ക്കപ്പെടുന്നത്

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍:എറണാകുളത്ത് നിര്‍ദ്ദേശം ലംഘിച്ച 60 പേര്‍ അറസ്റ്റില്‍

17 May 2021 11:02 AM GMT
നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 145 പേര്‍ക്കെതിരെ കേസെടുത്തു. 65 വാഹനങ്ങള്‍ കണ്ടുകെട്ടി. മാസ്‌ക്ക് ധരിക്കാത്തതിന് 450 പേര്‍ക്കെതിരെയും സാമുഹ്യ അകലം പാലിക്കാത്തതിന് 345 പേര്‍ക്കെതിരെയും നടപടിയെടുത്തതായും എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷമാകുന്നു;വീടുകള്‍ തകര്‍ന്നു

14 May 2021 9:41 AM GMT
ചെല്ലാനം പഞ്ചായത്തിലെ കമ്പനിപ്പടി,ബസാര്‍ അടക്കം ഭുരിഭാഗം പ്രദേശങ്ങളിലും രൂക്ഷമായ കടലാക്രമണമാണ് തുടരുന്നത്.ഓഖി ദുരന്തസമയത്തുണ്ടായതിനേക്കാള്‍ രൂക്ഷമായ അവസ്ഥയാണ് പ്രദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു

എറണാകുളം ജില്ലയില്‍ ഇന്ന് 5026 പേര്‍ക്ക് കൊവിഡ്

13 May 2021 2:15 PM GMT
4928 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.72 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ആറു പേര്‍ക്കും ഒരു പോലിസ് ഉദ്യോസ്ഥനും ഒരു നാവിക സേന ഉദ്യോഗസ്ഥനും 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

കൊവിഡും മഴയും: എറണാകുളത്ത് മുന്നൊരുക്കങ്ങള്‍ ശക്തമാക്കി;സമയോചിത ഇടപെടലിന് ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം

13 May 2021 10:38 AM GMT
അതിശക്തമായ മഴയും തുടര്‍ന്ന് വെള്ളപ്പൊക്കവുമുണ്ടായാല്‍ ഏറ്റവുമധികം ബാധിക്കുന്നത് ചെല്ലാനം, കൊച്ചി കോര്‍പ്പറേഷന്‍, പറവൂര്‍, കോതമംഗലം, മുവാറ്റുപുഴ എന്നീ പ്രദേശങ്ങളെയാകും.മെയ് 15ന് 20 സെന്റിമീറ്റര്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

ലോക്ക് ഡൗണ്‍ ലംഘനം:എറണാകുളം ജില്ലയില്‍ 322 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

12 May 2021 4:05 PM GMT
മാസ്‌ക് ധരിക്കാത്തതിന് 1605 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിനെതിരെ 1957 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.എറണാകുളം റൂറല്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്

കൊവിഡ് പ്രതിരോധം: എറണാകുളത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാംപ് നടത്തും : ജില്ലാ കലക്ടര്‍

12 May 2021 12:20 PM GMT
കൊവിഡിനെ അതിജീവിക്കാന്‍ സര്‍ക്കാരിനോടും ആരോഗ്യ സംവിധാനങ്ങളോടും ചേര്‍ന്ന് മാധ്യമങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പ്രതിബദ്ധതയോടെയുള്ള മാധ്യമ പ്രര്‍ത്തനത്തിനിടെയാണ് കൊവിഡ് വിപിന്‍ ചന്ദിന്റെ ജീവന്‍ അപഹരിച്ചത്

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പെരുമ്പാവൂരില്‍ കൊവിഡ് ചികിത്സാ കേന്ദ്രം

10 May 2021 12:28 PM GMT
കഴിഞ്ഞ ദിവസം 27 കൊവിഡ് പോസിറ്റീവ് കേസുകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനു ശേഷം മെയ് 9 വരെ ആകെ 399 കേസുകളാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്

ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് മരിച്ചു

10 May 2021 6:56 AM GMT
നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായ ചേര്‍ത്തല സ്വദേശി അനു തോമസ് (32) ആണ് മരിച്ചത്. ദേശീയപാതയില്‍ മാടവന ജംഗ്ഷനിലാണ് അപകടം

മരം വെട്ട് തൊഴിലാളിയായ യുവാവ് മിന്നലേറ്റ് മരിച്ചു;ആറു പേര്‍ക്ക് പരിക്ക്

10 May 2021 3:30 AM GMT
പായിപ്ര ആട്ടയം നിരപ്പ് ഭാഗത്ത് തച്ചനോടിയില്‍ അവറാച്ചന്റെ മകന്‍ മനൂപ് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജിജോ (42)യെ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റ മറ്റുള്ളവരായ മഠത്തില്‍ കുന്നേല്‍ ജിജോ (36), മഠത്തില്‍ കുന്നേല്‍ ജിജി (39), പാപ്പനേത്ത് നിതീഷ്‌കുമാര്‍ (29), തെരുവംകുന്നത്ത് ജോബി 40, വാഴക്കാലായില്‍ രാജു (52) എന്നിവരെ മൂവാറ്റുപുഴ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എറണാകുളം ജില്ലയില്‍ ഇന്ന് 5492 പേര്‍ക്ക് കൊവിഡ്; ചികില്‍സയിലുളള രോഗികളുടെ എണ്ണം 65,000 കടന്നു

8 May 2021 1:42 PM GMT
5305 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.162 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.17 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതി തീവ്രം;ഇന്നും പ്രതിദിന രോഗികളുടെ എണ്ണം ആറായിരം കടന്നു

6 May 2021 1:51 PM GMT
ഇന്നു മാത്രമായി 6506 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 6411 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.70 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട്പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഏഴ് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചു

മാരക മയക്ക് മരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയില്‍

5 May 2021 2:23 PM GMT
എറണാകുളം , ചേരാനല്ലൂര്‍ സ്വദേശി മുഹമ്മദ് അഫ്സല്‍(25)നെയാണ് തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഇയാളില്‍ നിന്നും 3.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി എക്‌സൈസ് സംഘം അറിയിച്ചു.

കൊവിഡ്: എറണാകുളത്ത് ആശങ്കയേറുന്നു;ഇന്ന് 6558 പേര്‍ക്ക് രോഗം

5 May 2021 1:51 PM GMT
6466 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.66 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്നു പോലിസ് ഉദ്യേഗസ്ഥര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു

കൊച്ചിയില്‍ ഹാഷിഷും എംഡിഎംഎ യുമായി യുവാവ് പിടിയില്‍

4 May 2021 11:32 AM GMT
പട്ടിമറ്റം കുമ്മനോട് പറക്കാട് വീട്ടില്‍ അനസ് (32) ആണ് റെയില്‍വേ സ്റ്റേഷനു സമീപം വെച്ച് ആലുവ പോലിന്റെ പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്. പിടികൂടിയ മയക്കുമരുന്നുകള്‍ക്ക് രണ്ടു ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലിസ് പറഞ്ഞു.

കൊച്ചിയില്‍ മയക്കുമരുന്നും കഞ്ചാവുമായി നാലു യുവാക്കള്‍ പിടിയില്‍

30 April 2021 3:20 AM GMT
കാസര്‍ഗോഡ് സ്വദേശി ആസിഫ്(24), കാക്കനാട് അത്താണി സ്വദേശി ഉമ്മറുല്‍ ഫാറൂക്ക്(23), കാക്കനാട് അത്താണി സ്വദേശിയായ മനുമണി(20),കാസര്‍ഗോഡ് സ്വദേശി ആശിബ് നിഹാല്‍(27) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലിസ്,കളമശേരി പോലിസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയത്

എറണാകളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് 5369 പേര്‍ക്ക് രോഗം

29 April 2021 1:49 PM GMT
5217 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.143 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

ബുള്ളറ്റ് മോഷ്ടാവ് പിടിയില്‍

29 April 2021 10:13 AM GMT
കടുങ്ങല്ലൂര്‍ മുപ്പത്തടം തേമ്പാടത്ത് വീട്ടില്‍ അസ്ലം ജമാല്‍ (ജെറീഷ് -30) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. ആലുവ പാലസ് റോഡിലുള്ള വീടിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് ആണ് ഇയാള്‍ മോഷ്ടിച്ചത്

എറണാകുളത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം

28 April 2021 8:01 AM GMT
പള്ളിമുക്കിലെ ഇലക്ട്രോണിക് സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്.അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്

എറണാകുളം ജില്ലയില്‍ ഇന്ന് 2515 പേര്‍ക്ക് കൊവിഡ്

26 April 2021 12:52 PM GMT
2470 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.41 പേരുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

കൊവിഡ്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എറണാകുളത്ത് അതിഥി കണ്‍ട്രോള്‍ റൂം ആരംഭിച്ചു

25 April 2021 8:03 AM GMT
ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ ഉടമകള്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ സംശയ നിവാരണം നടത്താനാവുന്ന വിധത്തിലാണ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിരിക്കുന്നത്. ആസാമീസ് , ബംഗാളി, ഒറിയ, ഇംഗ്ലീഷ് ഭാഷകളില്‍ ആശയ വിനിമയം നടത്താം. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ സഹകരണത്തോടെയാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 9072303275, 9072303276

എറണാകുളം ജില്ലയില്‍ ഇന്ന് 3320 പേര്‍ക്ക് കൊവിഡ്

24 April 2021 1:14 PM GMT
3265 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.42 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം;പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാലായിരം കടന്നു

22 April 2021 2:19 PM GMT
ഇന്ന് മാത്രം ജില്ലയില്‍ 4396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 4321 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.25,724 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്

ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ വൈഗയുടേത്; സനുമോഹന്‍ ഒളിവില്‍ പോയ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു

22 April 2021 7:13 AM GMT
ഡിഎന്‍എ പരിശോധന റിപോര്‍ട്ടിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് വിവരം.ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ സംബന്ധിച്ച് നേരത്തെ ദുരൂഹത നിലനില്‍ക്കുകയായിരുന്നു.ഫ്‌ളാറ്റില്‍ വെച്ച് വൈഗയെ ശ്വാസമുട്ടിച്ച് കൊലപ്പടുത്തിയതിനിടയില്‍ മൂക്കില്‍ നിന്നോ വായില്‍ നിന്നോ വന്ന രക്തമാകാമിതെന്നാണ് പോലിസിന്റെ വിലയിരുത്തല്‍

കൊച്ചി തുറമുഖം വഴി കടത്താന്‍ ശ്രമിച്ച ഏഴര കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു

20 April 2021 2:21 PM GMT
ബിസ്‌കറ്റ് രൂപത്തിലാക്കിയ 14.7 കിലോ സ്വര്‍ണമാണ് ഡിആര്‍ ഐ പിടിച്ചെടുത്തത്.കൊച്ചി വാര്‍ഫില്‍ നടത്തിയ പരിശോധനയില്‍ റഫ്രിജറേറ്ററിനുള്ളില്‍ ഒളിപ്പിച്ച 120 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് കണ്ടെത്തിയത്

കടം കൊടുത്ത പണം തിരിച്ചു ചോദിച്ച യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം;പ്രതി പിടിയില്‍

20 April 2021 12:20 PM GMT
വേങ്ങൂര്‍ തുരുത്തിക്കര തുരുത്തിമാലില്‍ വീട്ടില്‍ ഹിരണ്‍ചന്ദ് (23) എന്നയാളെയാണ് കുറുപ്പംപടി പോലിസ് പിടികൂടിയത്.തുരുത്തിക്കര സ്വദേശിയായ വിഷ്ണുവിനെയാണ് വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

എറണാകുളം ജില്ലയ്ക്ക് 30,000 ഡോസ് വാക്‌സിന്‍ കൂടി;നാളെ മുതല്‍ വാക്‌സിനേഷന്‍ പുനരാരംഭിക്കും

19 April 2021 8:23 AM GMT
എറണാകുളം ഉള്‍പ്പടെയുള്ള അഞ്ച് റീജ്യണുകളിലേക്കായി എത്തിയ 1.75 ലക്ഷം ഡോസ് വാക്‌സിനില്‍ ജില്ലയ്ക്ക് ലഭിച്ചത് 30,000 ഡോസ് വാക്‌സിനാണ്. ഇതുപയോഗിച്ച് നാളെ മുതല്‍ വാക്‌സിനേഷന്‍ പുനരാരംഭിക്കുമെന്ന് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. ശിവദാസ് പറഞ്ഞു

കൊവിഡ് വ്യാപനം;എറണാകുളത്ത് മിന്നല്‍ പരിശോധനയുമായി പോലിസ്

17 April 2021 2:13 PM GMT
എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.നിയന്ത്രണം പാലിക്കാതെ നിരത്തിലോടിയ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു

പന്തളം രാജകുടുംബാഗമാണെന്ന് വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘം പോലിസ് പിടിയില്‍

17 April 2021 12:03 PM GMT
പത്തനംതിട്ട സ്വദേശി സന്തോഷ് കരുണാകരന്‍(43),എറണാകുളം,എരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരെയാണ് കടവന്ത്രപോലിസ് അറസ്റ്റു ചെയ്തത്.പന്തളം രാജകുടുംബാംഗമാണെന്നും കുവൈറ്റില്‍ യുഎസ് ആര്‍മിക്ക് ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുന്ന ആളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു കബളിപ്പിക്കല്‍ നടത്തിയതെന്ന് പോലിസ് പറഞ്ഞു

മയക്കുമരുന്നുമായി സിനിമാ സീരിയര്‍ നടനായ യുവാവ് എക്‌സൈസിന്റെ പിടിയില്‍

16 April 2021 2:20 PM GMT
തൃക്കാക്കര ,പള്ളിലാംകര ദേശത്ത് കാവുങ്കല്‍കാവ് വീട്ടില്‍ പ്രസാദ്(40)നെയാണ് എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്തത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ റെയിഡില്‍ നോര്‍ത്തിലുള്ള പരമാര റോഡില്‍ നിന്നും അറസ്റ്റു ചെയ്തത്.

പിഴയടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം; എറണാകുളത്ത് പോലിസ് ഈ-ചെലാന്‍ നടപ്പിലാക്കുന്നു

15 April 2021 9:05 AM GMT
പിഴ അടക്കേണ്ടി വന്നാല്‍ വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കും പരിശോധനാ സ്ഥലത്ത് വച്ച് തന്നെ ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡുകള്‍ വഴിയോ, നേരിട്ടോ, ഒണ്‍ലൈന്‍ പേയ്‌മെന്റ് വഴിയോ പണം അടക്കാന്‍ സാധിക്കുമെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.
Share it