Kerala

രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഊന്നുകല്‍ സ്വദേശി ജിതിന്‍ (കണ്ണന്‍ 22) നെയാണ് പോത്താനിക്കാട് പോലിസ് പിടികൂടിയത്

രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
X

കൊച്ചി: രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഊന്നുകല്‍ സ്വദേശി ജിതിന്‍ (കണ്ണന്‍ 22) നെയാണ് പോത്താനിക്കാട് പോലിസ് പിടികൂടിയത്. ജില്ലാ പോലിസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൈങ്ങോട്ടുകര ഷാപ്പ് ഭാഗത്ത് കഞ്ചാവ് വില്‍ക്കാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലാകുന്നത്.

സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും, എവിടെ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും അന്വേഷിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ജിയോ മാത്യു, എസ്‌ഐമാരായ എം സി എല്‍ദോസ്, കെ പി ഡാന്റി, എഎസ്‌ഐമാരായ ഷാല്‍ബി അഗസ്റ്റിന്‍, നിജുഭാസ്‌ക്കര്‍, ഗിരീഷ് കുമാര്‍, രതീശന്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ അജീഷ് കുട്ടപ്പന്‍, റഷീദ്, ദീപു.പി കൃഷ്ണന്‍, സനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it