വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
പറവൂര്‍ വെടിമറ സ്വദേശി ഉമാശങ്കര്‍ (22), നന്ദികുളങ്ങര സ്വദേശി നിഹാല്‍ കരിം (22) എന്നിവരെയാണ് നോര്‍ത്ത് പറവൂര്‍ പോലിസ് പിടികൂടിയത്

കൊച്ചി: വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. പറവൂര്‍ വെടിമറ സ്വദേശി ഉമാശങ്കര്‍ (22), നന്ദികുളങ്ങര സ്വദേശി നിഹാല്‍ കരിം (22) എന്നിവരെയാണ് നോര്‍ത്ത് പറവൂര്‍ പോലിസ് പിടികൂടിയത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉമാശങ്കറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 1.770 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.
വീടിന്റെ മുകളിലത്തെ നിലയിലെ റൂമില്‍ കാര്‍ഡ് ബോര്‍ഡ് ബോക്‌സിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇരുവരും ഒരുമിച്ചാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. മുനമ്പം ഡിവൈഎസ്പി ടി ആര്‍ രാജേഷ്, നോര്‍ത്ത് പറവൂര്‍ ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗ്ഗീസ്, എസ്‌ഐ മാരായ പ്രശാന്ത് പി നായര്‍. രാജികൃഷ്ണ, മുരളി. ബിജു എഎസ്‌ഐ മാരായ സെല്‍വരാജ്, അജീഷ്, സുരേഷ് ബാബു എസ്‌സിപിഒ മാരായ സ്വപ്‌ന, ജയകൃഷ്ണന്‍ സിപിഒ മാരായ നിബിന്‍, ആസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
പാലക്കാട് ഷാജഹാന് വധം ആര്എസ്എസ് ആസൂത്രിതം;പ്രതികള് പാര്ട്ടി...
15 Aug 2022 6:43 AM GMTനെഹ്റുവിന്റെ ചിത്രം ഉള്പ്പെടുത്താതെ മമതയും;രാഷ്ട്രീയ യജമാനന്മാരെ...
15 Aug 2022 6:14 AM GMTആറ് വര്ഷത്തിന് ശേഷം ഇറാനുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് കുവൈത്ത്
15 Aug 2022 5:42 AM GMTപാലക്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില് സിപിഎമ്മുകാര്...
15 Aug 2022 5:36 AM GMT'അടുത്ത അഞ്ചു വര്ഷം നിര്ണായകം; അഞ്ചു കാര്യങ്ങളില് ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMTസിപിഎം ലോക്കല് കമ്മിറ്റി അംഗത്തിന്റെ കൊലപാതകം: മൂന്നു പ്രതികള്...
15 Aug 2022 3:04 AM GMT