Latest News

മ​യ​ക്കു മ​രു​ന്ന് കേ​സി​ൽ യു​പി സ്വ​ദേ​ശി​ക്ക്‌ 23 വ​ർ​ഷം ക​ഠി​ന​ത​ട​വും 2,25 ല​ക്ഷം പി​ഴ​യും

മ​യ​ക്കു മ​രു​ന്ന് കേ​സി​ൽ യു​പി സ്വ​ദേ​ശി​ക്ക്‌ 23 വ​ർ​ഷം ക​ഠി​ന​ത​ട​വും 2,25 ല​ക്ഷം പി​ഴ​യും
X

ക​ണ്ണൂ​ർ: ക​ഞ്ചാ​വും മെ​ത്താം​ഫി​റ്റ​മി​നും എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​മാ​യി എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത ഉ​ത്ത​ർ പ്ര​ദേ​ശ് സ്വ​ദേ​ശി​യെ കോ​ട​തി 23 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 2,25 ല​ക്ഷം രൂ​പ പി​ഴ​യ്ക്കും കോ​ട​തി ശി​ക്ഷി​ച്ചു. ക​ണ്ണൂ​ർ എ​ക്സൈ​സ് സം​ഘം താ​ളി​ക്കാ​വി​ൽ നി​ന്നും 2024ൽ ​സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് അ​റ​സ്റ്റ് ചെ​യ്ത വാ​ര​ണാ​സി സ്വ​ദേ​ശി ദീ​പു സ​ഹാ​നി​യെ (24)യാ​ണ് വ​ട​ക​ര എ​ൻ​ഡി​പി​എ​സ് സ്പെ​ഷ​ൽ കോ​ട​തി സെ​ഷ​ൻ​സ് ജ​ഡ്ജ് വി.​ജി. ബി​ജു ശി​ക്ഷി​ച്ച​ത്. ര​ണ്ടു കി​ലോ ക​ഞ്ചാ​വും 95 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നും 333 മി​ല്ലി​ഗ്രാം എ​ൽ​എ​സ്ഡി സ്റ്റാ​മ്പും സ​ഹി​ത​മാ​യി​രു​ന്നു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ണൂ​ർ എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി​യി​ലെ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​വി. ഗ​ണേ​ഷ് ബാ​ബു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​നാ​ർ​ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​യി​രു​ന്നു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​യ​ക്കു മ​രു​ന്ന് കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ വീ​ണ്ടും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ്ര​തി പി​ടി​യി​ലാ​യ​ത്. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​ണ്ണൂ​ർ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മി​ഷ​ണ​റും ഇ​പ്പോ​ൾ ഉ​ത്ത​ര​മേ​ഖ​ല ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​മാ​യ എം. ​സു​ഗ​ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ. ​സ​ജി​ത് കു​മാ​റാ​യി​രു​ന്നു അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ (ഗ്രേ​ഡ്) വി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ് ) പി.​പി.​സു​ഹൈ​ൽ, സി.​എ​ച്ച്. റി​ഷാ​ദ്, എ​ൻ. ര​ജി​ത്ത് കു​മാ​ർ, എം.​സ​ജി​ത്ത് , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​വി.​ഗ​ണേ​ഷ് ബാ​ബു. പി. ​നി​ഖി​ൽ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഡ്രൈ​വ​ർ(​ഗ്രേ​ഡ്) സി. ​അ​ജി​ത്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ് ) കെ. ​ഷ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് സ​ഹി​തം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Next Story

RELATED STORIES

Share it