വീട് കുത്തി തുറന്ന് മോഷണം:നിരവധി മോഷണ കേസിലെ പ്രതിയുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍
കണ്ണൂര്‍ പന്നിയൂര്‍ കാരക്കോടി സ്വദേശി ഷംസീര്‍ (40), തൃശൂര്‍ പുന്നയൂര്‍ സ്വദേശി സനല്‍ (37) എന്നിവരെയാണ് തടിയിട്ട പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്

കൊച്ചി: വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസില്‍ നിരവധി മോഷണ കേസിലെ പ്രതിയുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ പന്നിയൂര്‍ കാരക്കോടി സ്വദേശി ഷംസീര്‍ (40), തൃശൂര്‍ പുന്നയൂര്‍ സ്വദേശി സനല്‍ (37) എന്നിവരെയാണ് തടിയിട്ട പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച കിഴക്കമ്പലം വായനശാലപ്പടി ഭാഗത്ത് പൂട്ടിയിട്ടിരുന്ന വീടിന്റെ ഓടാമ്പല്‍ അറുത്ത് മാറ്റി അകത്ത് പ്രവേശിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന പത്ത് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ ചടുലമായ നീക്കത്തില്‍ കുന്നംകുളത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയത്. കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ ജില്ലകളിലെ വിവിധ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഷംസീര്‍ എന്ന് പോലിസ് പറഞ്ഞു.
എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിത്തില്‍ ഇന്‍സ്‌പെക്ടര്‍ വി എം കെഴ്‌സന്‍. എസ്‌ഐ രാജന്‍, എസ്‌സിപിഒ മാരായ ഷമീര്‍, കരീം, അന്‍സാര്‍, ബിന്ദു സിപിഒ മാരായ മാഹിന്‍ ഷാ, അരുണ്‍ കെ കരുണ്‍, എന്നിവരാണ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
കെ റെയില്‍: വിദേശ വായ്പയ്ക്ക് ശുപാര്‍ശ ചെയ്തത് കേന്ദ്രം;...
28 Jun 2022 6:49 AM GMTആര്‍എസ്എസ് വിട്ട ഒരു ദലിത് കര്‍സേവകന്റെ കഥ
28 Jun 2022 6:46 AM GMTസംസ്ഥാനത്ത് മാസ്ക് പരിശോധന കര്‍ശനമാക്കുന്നു;പൊതു സ്ഥലങ്ങളിലും...
28 Jun 2022 6:21 AM GMTമാധ്യമപ്രവര്ത്തകന് സുബൈര്‍ അറസ്റ്റിലായത് 1983ലെ സിനിമയിലെ രംഗം...
28 Jun 2022 5:58 AM GMTസംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി
28 Jun 2022 5:52 AM GMTകാസര്‍കോട് ജില്ലയില്‍ നേരിയ ഭൂചലനം;ആളപായമില്ല
28 Jun 2022 5:51 AM GMT