ഹോട്ടല്‍ ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ നാല് പേര്‍ പിടിയില്‍
മറ്റൂര്‍ വട്ടപ്പറമ്പ് സ്വദേശി കിഷോര്‍ (40), തുറവൂര്‍ സ്വദേശി സനു (34), ഇടുക്കി വണ്ണപ്പുറം സ്വദേശി സിജു (26), തുറവൂര്‍ സ്വദേശി ജോബി (48) എന്നിവരെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്

കൊച്ചി: മരോട്ടിച്ചോടില്‍ ഹോട്ടല്‍ ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. മറ്റൂര്‍ വട്ടപ്പറമ്പ് സ്വദേശി കിഷോര്‍ (40), തുറവൂര്‍ സ്വദേശി സനു (34), ഇടുക്കി വണ്ണപ്പുറം സ്വദേശി സിജു (26), തുറവൂര്‍ സ്വദേശി ജോബി (48) എന്നിവരെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 17 ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് ഹോട്ടലിലേക്ക് സൈക്കിളില്‍ പോവുകയായിരുന്ന പൈനാടത്ത് ദേവസിക്കുട്ടി എന്നയാളെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയും കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്ന് കടന്നു കളയുകയായിരുന്നു.
തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മഞ്ഞപ്രയിലെ ഒരു പണമിടപാട് സ്ഥാപനത്തില്‍ വില്‍പന നടത്തിയ സ്വര്‍ണ്ണം ഉരുക്കിയ നിലയില്‍ കണ്ടെടുത്തു. ഒന്നാം പ്രതി കിഷോര്‍ ഇരുപതോളം കേസില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. എസ്എച്ച്ഒ അരുണ്‍ കെ പവിത്രന്‍ എസ്‌ഐമാരായ ടി ബി ബിബിന്‍, വിപിന്‍ പി പിള്ള സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ എന്‍ പി അനില്‍കുമാര്‍, മനോജ് കുമാര്‍, ഷിജോ പോള്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
സവാഹിരിയ്ക്കായി പ്രാര്ഥിച്ചെന്ന കര്മന്യൂസ് വാര്ത്ത വ്യാജം; ...
8 Aug 2022 9:20 AM GMTറോഡിലെ കുഴി: ജനങ്ങളെ റോഡില് മരിക്കാന് വിടാനാകില്ല ;രൂക്ഷ...
8 Aug 2022 9:08 AM GMT'ഓര്ഡിനന്സിലൂടെയാണ് ഭരണമെങ്കില് നിയമസഭയുടെ...
8 Aug 2022 8:36 AM GMTനോയിഡയില് യുവതിക്ക് നേരേയുണ്ടായ കൈയ്യേറ്റ ശ്രമം;ബിജെപി നേതാവിന്റെ...
8 Aug 2022 8:07 AM GMT'രക്തം, ശരീരഭാഗങ്ങള്, നിലവിളി': ഗസയിലെ ഇസ്രായേല് ആക്രമണത്തിന്റെ...
8 Aug 2022 7:38 AM GMTനിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ മുഖ്യമന്ത്രി...
8 Aug 2022 6:56 AM GMT