You Searched For "arrest"

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന; യുവാവ് അറസ്റ്റില്‍

24 Jan 2020 1:22 PM GMT
കോട്ടയം, എരുമേലി, ഓലിക്കപ്പാറയില്‍ വീട്ടില്‍ അഷ്‌ക്കര്‍ അഷറഫ്(22) എന്ന യുവാവിനെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും, തൃക്കാക്കര പോലിസും, എസ്ഒജിയും ചേര്‍ന്ന് കാക്കനാട്, പടമുകളില്‍ നിന്നും പിടികൂടിയത്.ഇയാളില്‍ നിന്നും 800 ഗ്രാം കഞ്ചാവും പോലിസ് കണ്ടെടുത്തു.500 രൂപ വിലവരുന്ന പാക്കറ്റുകളാക്കിയാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തുന്നത്

ക്ഷേത്രത്തില്‍ ചാരായ വാറ്റ്; നാല് ആര്‍എസ്എസ്സുകാര്‍ പോലിസ് പിടിയില്‍

23 Jan 2020 6:03 PM GMT
മുരിങ്ങാത്തേരി സ്വദേശികളായ കാങ്കാലത്ത് വീട്ടില്‍ വിഷ്ണു(24), മുരിങ്ങാത്തേരി വീട്ടില്‍ ഷനീഷ് (27), മുരിങ്ങാത്തേരി വീട്ടില്‍ വിജയന്‍ (28), കണ്ണമ്പ്ര വീട്ടില്‍ ഗോകുല്‍ സതീഷ് (20) എന്നിവരാണ് പോലിസിന്റെ പിടിയിലായത്.

അറബിയില്‍ നിന്നും സാമ്പത്തികസഹായം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; അരീക്കോട് സ്വദേശി അറസ്റ്റില്‍, വീട്ടമ്മയില്‍നിന്നു തട്ടിയെടുത്തത് 16 പവന്‍ സ്വര്‍ണാഭരണം

23 Jan 2020 2:13 PM GMT
അരീക്കോട് ഊര്‍ങ്ങാട്ടിരി വടക്കുംമുറി സ്വദേശി നടുവത്ത് ചാലില്‍ അസൈനാര്‍ എന്ന അറബി അസൈനാര്‍ (61) നെയാണ് പെരിന്തല്‍മണ്ണ സിഐ ഐ ഗിരീഷ്‌കുമാര്‍, എസ്‌ഐ മഞ്ചിത് ലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഹോട്ടലില്‍ യുവാവിനെ ജഗ്ഗ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

22 Jan 2020 2:55 PM GMT
കഴിഞ്ഞ പത്തിന് രാത്രിയായിരുന്നു സംഭവം. താഴേക്കോട് കൊളച്ചാലില്‍ അബ്ദുള്‍ ലത്തീഫ്(44)നാണ് പരിക്കേറ്റത്.

പൗരത്വ ഭേദഗതി നിയമം: ദുരൂഹ സര്‍വേക്കെതിരേ വിയോജിപ്പ് പ്രകടിപ്പിച്ച കോണ്‍ഗ്രസ്സ്, എസ് ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

21 Jan 2020 6:19 PM GMT
സര്‍വ്വേക്കെത്തിയവരെ തടഞ്ഞു വെക്കുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ തന്നെ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഭര്‍ത്താവിന് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍

21 Jan 2020 2:19 PM GMT
ശിവകാശിയില്‍ ഇവരുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തിയെങ്കിലും ജെയ്‌മോന്‍ രക്ഷപ്പെട്ടു. പിന്നീട് ദിണ്ഡിഗലിലുള്ളതായി വിവരം ലഭിക്കുകയും ദിണ്ഡിഗല്‍ പോലിസിന്റെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.

സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകളെ എത്തിക്കുന്നതിന്റെ മറവില്‍ കഞ്ചാവ് വില്‍പന; യുവാവ് അറസ്റ്റില്‍

21 Jan 2020 4:21 AM GMT
കണ്ണൂര്‍, താഴെചൊവ്വ, നാലകത്തു വീട്ടില്‍, ജോമോന്‍ (32)നെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും, പാലാരിവട്ടം പോലിസും,എസ്ഒജിയും ചേര്‍ന്ന് തമ്മനം സംസ്‌ക്കാര ജംങ്ഷന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.ഇലവുങ്കല്‍ റോഡിലെ ഇയാളുടെ താമസ സ്ഥലത്തു നിന്നും 700 ഗ്രാം കഞ്ചാവും പോലിസ് കണ്ടെടുത്തു

പയ്യോളി മനോജ് വധം; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

19 Jan 2020 4:04 PM GMT
കൊലപാതകത്തിന് ശേഷം ദുബയിലേക്ക് കടന്ന വിപിന്‍ദാസ്, ഗിരീഷ് എന്നിവരെയാണ് സിബിഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 27ാം പ്രതിയാണ് വിപിന്‍ദാസ്.

നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചംഗ സംഘം പിടിയില്‍

19 Jan 2020 2:55 PM GMT
തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ മധു (23), ഭാസ്‌കര്‍ (30), ഇളങ്കോവന്‍ (46), വെസ്റ്റ് തമ്പാരം സ്വദേശി അന്‍ഡ്രൂസ് (28), തൃശൂര്‍ സ്വദേശി ജിജി (43) എന്നിവരെയാണ് വനംവകുപ്പ് ഫ്ളൈയിങ് സ്‌ക്വാഡ് പിടികൂടിയത്. ഇവരില്‍നിന്നും അഞ്ച് നക്ഷത്ര ആമകളെയും കണ്ടെടുത്തു. ആമയെ വാങ്ങാന്‍ എത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ സ്വദേശി അമലിനായി അന്വേഷണം തുടരുകയാണ്. സേലത്തുനിന്ന് തീവണ്ടി മാര്‍ഗമാണ് നക്ഷത്ര ആമകളെ കൊണ്ടുവന്നത്. ഒരു കോടി രൂപയ്ക്കാണ് ആമകളെ കൈമാറാന്‍ കൊണ്ടുവന്നത്

കൂലി കൂടുതല്‍ ചോദിച്ചതിന് ആദിവാസി യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്നു; അച്ചനും മകനും അറസ്റ്റില്‍

18 Jan 2020 11:58 AM GMT
വയനാട് കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുമ്പ് നടന്നകേണിച്ചിറ അതിരാറ്റുകുന്ന് കോളനിയിലെ മണിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ പിടിയില്‍

18 Jan 2020 5:21 AM GMT
അടുത്തിടെ ജയിലില്‍ നിന്നിറങ്ങിയ പ്രതികളെ ക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെ പെരിന്തല്‍മണ്ണ ടൗണില്‍ നിന്നു പ്രതികളെ പിടികൂടിയത്

മോഷ്ടാവ് മിലിറ്ററി കണ്ണന്‍ പോലിസ് പിടിയില്‍

17 Jan 2020 3:38 PM GMT
2019 ഡിസംബര്‍ 19ന് എറണാകുളം പുല്ലേപ്പടിയിലുള്ള സ്ഥാപനത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹോണ്ട പ്ലഷര്‍ എന്ന ബൈക്ക് ഇയാള്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.പിന്നീട് നടന്ന അന്വേഷണത്തില്‍ പ്രതിയുടെ ചിത്രം കാമറയില്‍ പതിഞ്ഞത് പോലിസിന് ലഭിച്ചു അതില്‍നിന്നാണ് പ്രതി കണ്ണന്‍ ആണെന്ന് തിരിച്ചറിഞ്ഞത്.

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്; അലനെയും താഹയെയും ഇന്ന് കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും

16 Jan 2020 5:33 AM GMT
രാവിലെ 11 ഓടെ ഇരുവരെയും കോടതിയില്‍ എത്തിക്കുമെന്നാണ് വിവരം. മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും കോഴിക്കോട് പന്തീരാങ്കാവില്‍ പോലിസ് കസറ്റഡിയില്‍ എടുക്കുന്നത് തുടര്‍ന്ന് യുഎപിഎ ചുമത്തി ഇരുവരയെുംഅറസ്റ്റു ചെയ്യുകയായിരുന്നു.കഴിഞ്ഞ ഡിസംബര്‍ 20 നാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്.തുടര്‍ന്ന ആദ്യമായിട്ടാണ ്‌കേസ് എന്‍ ഐ എ കോടതി പരിഗണിക്കുന്നത്.

രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി; മിനറല്‍ ഫാക്ടറി ഉടമയും സൂത്രധാരനും അറസ്റ്റില്‍

15 Jan 2020 5:46 PM GMT
മിനറല്‍ ഫാക്ടറി ഇറക്കുമതി ചെയ്ത അഞ്ച് പല്ലുചക്രങ്ങള്‍ സ്വര്‍ണത്തില്‍ നിര്‍മിച്ചതാണെന്ന് വിദഗ്ധ സ്വര്‍ണപ്പണിക്കാരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

മാരകായുധങ്ങളുമായി നാലംഗ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

15 Jan 2020 3:53 PM GMT
എറണാകുളം അടൂര്‍ കോട്ടയക്കകത്ത് ഔറംഗസീബ് (39), കമ്പളക്കാട് കണിയാമ്പറ്റ സ്വദേശി കുഴിഞ്ഞങ്ങാട് കളംപറമ്പില്‍ ഫഹദ് (24), ബത്തേരി പുത്തന്‍കുന്ന് പാലപ്പെട്ടി സംജാദ് (27), ബത്തേരി കുപ്പാടി തണ്ടാശേരി അക്ഷയ് എന്ന കൂഞ്ഞൂട്ടന്‍ (21) എന്നിവരാണ് പിടിയിലായത്. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ അടക്കം പോലിസ് പിടികൂടിയിട്ടുണ്ട്.

കുറ്റിയാടിയിലെ കലാപാഹ്വാന പ്രകടനം; ആറു ആര്‍എസ്എസ്സുകാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു

15 Jan 2020 2:08 PM GMT
സംഭവങ്ങള്‍ മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുകയും ഡിവൈഎഫ് ഐയും യൂത്ത് ലീഗും പരാതി നല്‍കുകയും ചെയ്തതോടെയാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായത്

ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതിയെ കുത്തിക്കൊന്നു; സഹോദരന്‍ അറസ്റ്റില്‍

15 Jan 2020 10:23 AM GMT
ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ കരുനാട്ടില്‍ മണിയന്‍ നായരുടെ മകന്‍ മഹേഷ് (30) ആണ് കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു സംഭവം. കാപ്പ കേസില്‍ പ്രതിയായിരുന്നു ഇയാള്‍ കഴിഞ്ഞദിവസമാണ് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്.സംഭവത്തില്‍ സഹോദരന്‍ ഗീരീഷിനെ പോലിസ് അറസ്റ്റു ചെയ്തു

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സെക്‌സ് റാക്കറ്റംഗം അറസ്റ്റില്‍

14 Jan 2020 7:25 PM GMT
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി വില്ലേജില്‍ കക്കാടംപൊയില്‍ കരിമ്പ് എന്ന സ്ഥലത്തുള്ള ഹില്‍വ്യൂ റിസോര്‍ട്ടില്‍ 2019 ഫെബ്രുവരി 12നു എത്തിച്ച പ്രായപൂര്‍ത്തിയാവാത്ത കര്‍ണാടക സ്വദേശിനിയെ നാല് പ്രതികള്‍ ബലാല്‍സംഗം ചെയ്‌തെന്നാണ് പോലിസ് കേസ്.

പുതുവല്‍സര ദിനത്തില്‍ ബൈക്ക് മോഷണം; പ്രതി പിടിയില്‍

14 Jan 2020 3:28 PM GMT
പത്തനംതിട്ട,റാന്നി ഉന്നക്കാവ്, മുണ്ടപ്ലാക്കല്‍ വീട്ടില്‍ സന്ദീപ്(21)നെയാണ് സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വി ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ സ്വദേശിയായ ആരോണ്‍ന്റെ പള്‍സര്‍ ബൈക്കാണ് പ്രതി മോഷ്ടിച്ചത്

വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

14 Jan 2020 2:51 PM GMT
ചാലക്കുടി, എലിഞ്ഞിപ്ര, കലൈക്കല്‍, കളത്തിതറ വീട്ടില്‍ കാര്‍വര്‍ണ്ണന്‍ എന്ന് വിളിക്കുന്ന പ്രവീണ്‍ കുമാര്‍(40)നെയാണ് എറണാകു ളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

ദേവീന്ദര്‍ സിങ് സായുധർക്കൊപ്പം അറസ്റ്റിലായ സംഭവം; ഡല്‍ഹിയിലെ ചാണക്യനും ഉപദേഷ്ടാവും മറുപടി പറയണം: എംബി രാജേഷ്

14 Jan 2020 2:45 PM GMT
പാര്‍ലമെന്റ് ആക്രമണ കേസിലെ ഒരു പ്രതിക്ക് ഡല്‍ഹിയില്‍ സൗകര്യങ്ങളൊരുക്കി കൊടുക്കാന്‍ ആവശ്യപ്പെട്ടത് അന്ന് ഡിവൈഎസ്പി ആയിരുന്ന ദേവീന്ദറാണെന്ന് തൂക്കിലേറ്റപ്പെട്ട പ്രതി അഫ്‌സല്‍ ഗുരുവിന്റെ കത്തിലുണ്ടായിരുന്നു.

കൊച്ചിയില്‍ ആനക്കൊമ്പുമായി അഞ്ചു പേര്‍ പിടിയില്‍

14 Jan 2020 12:20 PM GMT
റോഷന്‍ രാംകുമാര്‍(29), എറണാകുളം എരൂര്‍ സ്വദേശിഷെബിന്‍ ശശി(28)ഇരിങ്ങാലക്കുട സ്വദേശി ടി എം മിഥുന്‍(26), പറവൂര്‍ സ്വദേശി ടി എ സനോജ്(30) പറവൂര്‍ ചേന്ദമംഗലം സ്വദേശി കെ ആര്‍ ഷെമീര്‍(36) എന്നിവരാണ് പിടിയിലായത്.രണ്ട് ആനക്കൊമ്പുകള്‍,നോട്ടെണ്ണു മെഷീന്‍, കത്തികള്‍ എന്നിവയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലെ ജാസ്മിന്‍ ടവറിലെ റോഷന്‍ രാംകുമാറിന്റെ അപാര്‍ടുമെന്റില്‍ നിന്നാണ് ആനക്കൊമ്പ് പിടിച്ചത്.പെരുമ്പാവൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ്് റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുളള സംഘമാണ് ആനക്കൊമ്പുകള്‍ പിടിച്ചത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്

എഎസ്ഐയെ കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതികളെന്ന് സംശയിക്കുന്നവർ പിടിയില്‍

14 Jan 2020 9:08 AM GMT
കര്‍ണാടകയിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിനായിരുന്നു തമിഴ്നാട് പോലിസ് ഓഫീസര്‍ വില്‍സണ്‍ കളിയിക്കാവിളയില്‍ വെച്ച് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

'ഭീകരര്‍ക്കൊപ്പം' പിടിയിലായ പോലിസ് ഓഫിസറെയും ഭീകരനായി കണക്കാക്കുമെന്ന് പോലിസ്

12 Jan 2020 6:41 PM GMT
പോലിസ് ഡെപ്യൂട്ടി സൂപ്രണ്ടായ ദേവേന്ദ്ര സിങ്ങിനെ ശനിയാഴ്ചയാണ് അടിമുടി ദുരൂഹത നിറഞ്ഞ സംഭവങ്ങള്‍ക്കിടെ ജമ്മുകശ്മീര്‍ പോലിസ് കസ്റ്റഡിയിലെടുത്തത്.

യുവ ഡോക്ടറെ തടഞ്ഞ് നിര്‍ത്തി എടിഎം കാര്‍ഡ് കവര്‍ന്ന സംഭവം; അഞ്ച് പേര്‍ പിടിയില്‍

10 Jan 2020 1:19 PM GMT
യുവ ഡോക്ടറേയും വനിതാ സുഹൃത്തിനേയുമാണ് രാത്രി മണിക്കൂറുകളോളം തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയത്.

ഇറിഡിയം റൈസ് പുള്ളറിന്റെ പേരില്‍ തട്ടിപ്പ് നടത്തിവന്നയാള്‍ പിടിയില്‍

10 Jan 2020 12:38 PM GMT
ബാംഗ്ലൂര്‍ ബന്‍ജാര ലേ ഔട്ട് ല്‍ താമസിക്കുന്ന ജേക്കബ് (55) യൊണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്.വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ സ്‌പേസ് മെറ്റല്‍സ് എന്ന സ്ഥാപനത്തിലെ മെറ്റലര്‍ജിസ്‌റ് ആണ് താനെന്നും ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പറഞ്ഞു വര്‍ഷങ്ങളായി ഇന്ത്യയില്‍ ഉടനീളം റൈസ് പുള്ളറിന്റെ പേരില്‍ ഇയാള്‍ തട്ടിപ്പു നടത്തിവരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ക്രൈം മാഗസിന്‍ ഉടമ നന്ദകുമാറിന് റൈസ് പുള്ളര്‍ കൊടുക്കാം എന്ന് പറഞ്ഞു 2016 മുതല്‍ പലതവണയായി 80 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് ഇയാള്‍ പിടിയിലായത്

ഗൗരി ലങ്കേഷ് വധം: മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍ -പിടിയിലായത് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍

10 Jan 2020 9:25 AM GMT
തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെയും ഹിന്ദു ജനജാഗ്രതി സമിതിയുടെയും സജീവ പ്രവര്‍ത്തകനാണ് റുഷികേശ്. ഈ കാലയളവില്‍ ഹിന്ദു ജനജാഗ്രതി സമിതിയുടെ(എച്ച്‌ജെഎസ്) വെബ്‌സൈറ്റില്‍ നിരവധി ലേഖനങ്ങളും റുഷികേശ് എഴുതിയിട്ടുണ്ട്.

എംഡിഎംഎ മയക്കുമരുന്നുമായി മുത്തങ്ങയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

9 Jan 2020 9:05 AM GMT
ചെറിയ പാക്കറ്റുകളിലാക്കി കാറില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പരിശോധനയില്‍ പിടിക്കപ്പെടുന്നത്.

പണിമുടക്ക് ദിവസം നൊബേല്‍ സമ്മാനജേതാവിനെ തടഞ്ഞ സിഐടിയു പ്രവർത്തകർ അറസ്റ്റില്‍

9 Jan 2020 7:51 AM GMT
ഇന്നലെ ലെവിറ്റും ഭാര്യയും അടക്കമുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് സമരാനുകൂലികള്‍ ആലപ്പുഴയില്‍ തടഞ്ഞിരുന്നു.

പെണ്‍കുട്ടിയെ കൊന്ന് കാട്ടില്‍ തള്ളി, ആണ്‍സുഹൃത്ത് അറസ്റ്റില്‍

7 Jan 2020 6:06 PM GMT
പ്രതി സഞ്ചരിച്ച കാര്‍ മലക്കപ്പാറയില്‍ കണ്ടെത്തി. കാറിനുള്ളില്‍ രക്തക്കറ കണ്ടെത്തി. കുത്തിക്കൊലപ്പെടുത്തിയ ശേഷം കാട്ടില്‍ തള്ളുകയായിരുന്നുവെന്നാണ് പോലിസിന് ലഭിച്ച വിവരം.

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെതുടര്‍ന്ന് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ റോഡില്‍ കുത്തി വീഴ്ത്തി; യുവാവ് പിടിയില്‍

7 Jan 2020 8:52 AM GMT
കാക്കനാട് പടമുകള്‍ സ്വദേശി അമല്‍(19) ആണ് കാക്കനാട് ഇന്‍ഫോ പാര്‍്ക്ക് പോലിസിന്റെ പിടിയിലായത്. അത്താണി കുഴിക്കാട്ടുമൂല സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കാക്കനാട്-ഇന്‍ഫോപാര്‍ക്ക് റോഡില്‍ കുസുമഗിരി ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കഴുത്തിലേറ്റ കുത്തിനു പുറമെ പെണ്‍കുട്ടിയുടെ ഉദരഭാഗത്ത് നാലോളം സ്ഥലത്ത് മാരകമായി മുറിവേറ്റിട്ടുണ്ട്. പരുക്കേറ്റ പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി

വീട്ടില്‍ സൂക്ഷിച്ച ബ്രൗണ്‍ഷുഗറും എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍

6 Jan 2020 9:17 AM GMT
പുതുവര്‍ഷം പ്രമാണിച്ച് മേഖലയില്‍ 'പാര്‍ട്ടി ഡ്രഗ്' എന്നറിയപ്പെടുന്ന എംഡിഎംഎ വ്യാപകമായി വിറ്റഴിച്ചതായി ഇയാള്‍ മൊഴി നല്‍കി. ബംഗളൂരു കലാസിപാളയത്തുനിന്നാണ് ഇയാള്‍ മയക്കുമരുന്നുകള്‍ ശേഖരിക്കുന്നത്. തുടര്‍ന്ന് കൊണ്ടോട്ടിയിലെ നിരവധി ചെറുകിട ഏജന്റുമാര്‍ മുഖേന ചെറുപൊതികളിലാക്കി വില്‍പന നടത്തും.

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം; നടി സദഫ് ജാഫറിന് ജാമ്യം

4 Jan 2020 2:11 PM GMT
കഴിഞ്ഞ മാസം ലക്‌നോവില്‍നിന്നു അറസ്റ്റിലായ അര്‍ബുദ രോഗിയും മുന്‍ ഐപിഎസ് ഓഫിസറുമായ എസ് ആര്‍ ദരാപുരിയ്ക്കും ജാമ്യം ലഭിച്ചു.

കണ്ണന്‍ ഗോപിനാഥന്റെ അറസ്റ്റ്: ജനാധിപത്യസമരങ്ങളുടെ നിഴലുകളെ പോലും ബിജെപി ഭയക്കുന്നു- പിഡിപി

4 Jan 2020 1:35 PM GMT
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വിദഗ്ധചികില്‍സ ലഭ്യമാക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മനുഷ്യാവകാശലംഘനം നടത്തുകയാണ്.

പണം നൽകാത്തതിന് യുവാവിന് മർദ്ദനം; ഒരാൾക്കൂടി പിടിയിൽ

4 Jan 2020 10:14 AM GMT
പാറശാല സ്വദേശിയായ സെന്തിൽ റോയിയെ കഴിഞ്ഞ ദിവസം രാത്രിയാണ് സിപിഎം പാറശാല നടുതോട്ടം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ നടുതോട്ടം പ്രദീപും സംഘവും മര്‍ദിച്ചത്.
Share it
Top