Sub Lead

പശുവിനെ കശാപ്പ് ചെയ്ത് മുസ് ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കി; യുപിയില്‍ ബജ്‌റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

പശുവിനെ കശാപ്പ് ചെയ്ത് മുസ് ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കി; യുപിയില്‍ ബജ്‌റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
X

മൊറാദാബാദ്: പശുവിനെ കശാപ്പ് ചെയ്ത് മുസ് ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ യുപിയില്‍ ബജ്‌റങ്ദള്‍ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ബജ്‌റങ്ഗ്ദളിന്റെ മൊറാദാബാദ് ജില്ലാ പ്രസിഡന്റ് മോനു ബിഷ്‌ണോയ് എന്ന സുമിത്, കൂട്ടാളികളായ ചേത്രംപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ഷഹാബുദ്ദീന്‍, രാമന്‍ ചൗധരി, രാജീവ് ചൗധരി എന്നിവരെയാണ് പിടികൂടിയത്. പശുക്കളെ കശാപ്പ് ചെയ്‌തെന്ന് പറഞ്ഞ് മക്‌സൂദ് എന്ന മുസ് ലിം യുവാവിനെ ജയിലില്‍ അടയ്ക്കാന്‍ ഷഹാബുദ്ദീന്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകരുടെ സഹായം സ്വീകരിച്ചെന്ന് പോലിസ് പറഞ്ഞു. ശ്രാവണ മാസത്തില്‍ ഹിന്ദു തീര്‍ഥാടകര്‍ ഹരിദ്വാര്‍ പോലുള്ള ആരാധനാലയങ്ങളിലേക്ക് പോവാന്‍ കൂടുതലായി ആശ്രയിക്കുന്ന കന്‍വാര്‍ പാതയില്‍ നിന്ന് ജനുവരി 16നാണ് പശുവിന്റെ തല കണ്ടെടുത്തത്. സംഭവത്തില്‍ അജ്ഞാതരായ ആളുകള്‍ക്കെതിരേ പോലിസ് കേസെടുത്തു. തുടര്‍ന്ന് ജനുവരി 28ന് രാത്രി, ഏതാനും കിലോമീറ്റര്‍ അകലെയുള്ള ചേത്രംപൂര്‍ ഗ്രാമത്തില്‍ ഗോഹത്യയുടെ മറ്റൊരു സംഭവം നടന്നു. രണ്ട് സംഭവങ്ങളും സംശയാസ്പദവും പരസ്പരബന്ധിതവുമായി തോന്നി. പശുക്കശാപ്പ് വിവരം പോലിസിന് നല്‍കിയ രീതിയെല്ലാം ആസൂത്രിതമാണെന്ന് പോലിസ് പറഞ്ഞു. ഇത് ഗോഹത്യക്കേസ് മാത്രമല്ല, തീര്‍ച്ചയായും അതില്‍ ചില ഹിഡന്‍ അജണ്ടകളുണ്ടെന്ന് സംശയിക്കുന്നതായി മൊറാദാബാദ് പോലിസ് സീനിയര്‍ സൂപ്രണ്ട് ഹേംരാജ് മീണ പറഞ്ഞു.

कांड काटने से पहले बजरंग दल के जिला प्रमुख मोनू बिश्नोई बजरंगी अपने साथियों के साथ गाय के हत्यारो के लिए फांसी की मांग कर रहा था!

अब मोनू बिश्नोई ने खुद अपने साथियों के साथ मिलकर 2 गायों को काटा!

आप बताए, गाय माता की हत्या करने पर इसको क्या सज़ा मिलनी चाहिए?? pic.twitter.com/XdNDDXBmsN

രണ്ടാമത്തെ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ ഒരാളുടെ ട്രൗസറും മക്‌സൂദിന്റെ ഫോട്ടോ പതിച്ച വാലറ്റും സ്ഥലത്തുനിന്ന് കണ്ടെടുത്തു. മക്‌സൂദിനെ ചോദ്യം ചെയ്തപ്പോള്‍ ഗ്രാമത്തിലെ ചിലര്‍ക്ക് തന്നോട് ശത്രുതയുണ്ടെന്നും അതിനാല്‍ തന്നെ പ്രതിയാക്കാന്‍ ശ്രമിച്ചതാണെന്നും പറഞ്ഞു. ഷഹാബുദ്ദീന്‍, ജംഷീദ് എന്നിവരുടെ പേരുകളാണ് മക്‌സൂദ് പറഞ്ഞത്. മോനു ബിഷ്‌ണോയി, രാജീവ് ചൗധരി, രമണ്‍ ചൗധരി എന്നിവരുടെ സഹായമാണ് മക്‌സൂദിനെ ജയിലിലടയ്ക്കാന്‍ ഉപയോഗിച്ചതെന്നും പോലിസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് മോനു ബിഷ്‌ണോയിയെ കൊലപാതകശ്രമത്തിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ബിഷ്‌ണോയ് ഉദ്യോഗസ്ഥരെ കുടുക്കാന്‍ കെണിയൊരുക്കുകയായിരുന്നുവെന്നും എസ്എസ്പി പറഞ്ഞു. നേരത്തേ പശുക്കശാപ്പുകാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബജ്‌റങ്ദളിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിലും ഇയാള്‍ പങ്കെടുത്തിരുന്നു. പോലിസ് ഉദ്യോഗസ്ഥനെ മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ലക്ഷ്യമായിരുന്നു.

ജനുവരി 14ന് ഷഹാബുദ്ദീന്റെ കൂട്ടാളിയായ നയീമിന് 2000 രൂപ നല്‍കി എവിടെ നിന്നെങ്കിലും പശുവിന്റെ തല കൊണ്ടുവന്ന് ഛജ്‌ലൈത്ത് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സൂക്ഷിക്കാന്‍ പറഞ്ഞു. പ്രതികള്‍ തന്നെ മക്‌സൂദിന്റെ ഫോട്ടോ സ്ഥലത്ത് വച്ച് തെളിവ് സൃഷ്ടിച്ചു. ശേഷം ഒരു വീട്ടില്‍ നിന്ന് പശുവിനെ മോഷ്ടിക്കുകയും കശാപ്പ് ചെയ്യുകയും തുടര്‍ന്ന് പോലിസിനെ അറിയിക്കുകയും ചെയ്തതായും എസ്എസ്പി മീന കൂട്ടിച്ചേര്‍ത്തു. രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. മൊബൈല്‍ ലൊക്കേഷന്റെയും മറ്റും തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന പോലിസ് പുറത്തുകൊണ്ടുവന്നത്. ഇവര്‍ ക്രിമിനല്‍ പ്രവണതയുള്ളവരാണെന്നും പോലിസിനെതിരേ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്നും പോലിസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരേ ഐപിസി സെക്ഷന്‍ 120 ബി, 211, 380 , 457, 411, ഗോഹത്യാ നിയമത്തിലെ സെക്ഷന്‍ 3,5,8 തുടങ്ങിയ വകുപ്പുകളാണ് മൊറാദാബാദ് പോലിസ് ചുമത്തിയത്.

Next Story

RELATED STORIES

Share it