Latest News

വേടന്റെ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷം; ഒരാള്‍ അറസ്റ്റില്‍

വേടന്റെ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷം; ഒരാള്‍ അറസ്റ്റില്‍
X

കൊച്ചി: കിളിമാനൂരില്‍ വേടന്റെ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷവുമായുള്ള സംഭവത്തില്‍ അറസ്റ്റ്. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശി അരവിന്ദിനെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ പോലിസ് കണ്ടാലറിയുന്ന നിരവധി പേര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു.

ഇലക്ട്രീഷ്യന്‍ ഷോക്കേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് കിളിമാനൂരില്‍ വേടന്റെ പരിപാടി റദ്ദാക്കിയത്. തനിക്ക് പരിപാടിയുമായി മുന്നോട്ടു പോകാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് വേടന്‍ വിഡിയോയിലൂടെ അറിയിക്കുകയായിരുന്നു. ഇതിനേ തുടര്‍ന്ന് സ്‌റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞ് ആരാധകര്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തില്‍ സംഘാടകര്‍ക്ക് വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായി. വേടന്റെ പരിപാടി ആരംഭിക്കുന്നതിന് മുമ്പാണ് ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിക്കുന്നത്.

Next Story

RELATED STORIES

Share it