Latest News

ആഗോള അയ്യപ്പസംഗമം; വരവ് ചെലവ് കണക്കുകളില്‍ പൊരുത്തക്കേടെന്ന് റിപോര്‍ട്ട്

ആഗോള അയ്യപ്പസംഗമം; വരവ് ചെലവ് കണക്കുകളില്‍ പൊരുത്തക്കേടെന്ന് റിപോര്‍ട്ട്
X

കൊച്ചി:ആഗോള അയ്യപ്പസംഗമം നടത്തിയതില്‍ വരവ് ചെലവ് കണക്കുകളില്‍ പൊരുത്തക്കേടുകളെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ഹെക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപോര്‍ട്ടിലേതാണ് വിവരങ്ങള്‍. ദേവസ്വം ബോര്‍ഡ് മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 3.4 കോടി രൂപയുടെ നഷ്ടമെന്നാണ് വിവരം.

സര്‍ക്കാരിന്റെയോ ദേവസ്വം ബോര്‍ഡിന്റെയോ ഫണ്ട് ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം പൂര്‍ണമായി കണ്ടെത്തും എന്നായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞിരുന്നത്. എന്നാല്‍ പണം തിരികെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ വന്നില്ലെന്നാണ് വിവരം. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 20നാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡ് ചേര്‍ന്ന് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തിയത്.

Next Story

RELATED STORIES

Share it