Top

You Searched For "Report"

ബഹ്‌റയ്‌നില്‍ 11 വര്‍ഷമായി ഇസ്രായേലിന്റെ രഹസ്യ എംബസി പ്രവര്‍ത്തിക്കുന്നുവെന്ന് റിപോര്‍ട്ട്

22 Oct 2020 11:39 AM GMT
വാണിജ്യ കണ്‍സള്‍ട്ടിങ് സ്ഥാപനമായി ലിസ്റ്റുചെയ്തിട്ടുള്ള ഒരു മുന്‍നിര കമ്പനി വഴിയാണ് ഇസ്രായേല്‍ ബഹ്‌റയ്‌നില്‍ രഹസ്യ നയതന്ത്രം നടത്തിവന്നത്. 2009 ജൂലൈ 13നാണ് ബഹ്റെയ്‌നില്‍ 'സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്മെന്റ്' എന്ന പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത്. ഈ കമ്പനിയെ മറയാക്കിയാണ് ഇസ്രായേല്‍ ബഹ്‌റെയ്‌നില്‍ നയതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്.

ട്രംപിന്റെ ആരോഗ്യനിലയില്‍ പുരോഗതി; അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്ന് റിപോര്‍ട്ട്

3 Oct 2020 6:57 PM GMT
ചുമയും ജലദോഷവും ക്ഷീണവും കുറഞ്ഞുവരികയുമാണെന്ന് വാള്‍ട്ടര്‍ റീഡ് സൈനിക മെഡിക്കല്‍ സെന്ററില്‍ ട്രംപിനെ പ്രവേശിപ്പിച്ചശേഷം ആദ്യം പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കൊവിഡ്

2 Oct 2020 2:57 AM GMT
എയര്‍ഫോഴ്‌സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്രചെയ്യുന്ന ഉദ്യോഗസ്ഥയാണ് ഹോപ് ഹിക്‌സ്.

മൂന്നുവര്‍ഷത്തിനിടെ ചൈനയില്‍ തകര്‍ത്തത് ആയിരക്കണക്കിന് മുസ്‌ലിം പള്ളികള്‍

26 Sep 2020 5:24 AM GMT
16,000 ഓളം പള്ളികള്‍ പൂര്‍ണമായും തകര്‍ക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. മൂന്നുവര്‍ഷത്തിനിടെയാണ് 8,500 പള്ളികള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടിരിക്കുന്നത്. ഇത്തരം മേഖലകളില്‍ വ്യാപകമായ മനുഷ്യാവകാശലംഘനങ്ങള്‍ നടന്നിട്ടുള്ളതായും സംഘം കണ്ടെത്തി. സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് തകര്‍ക്കപ്പെട്ട പള്ളികളുടെ വിവരങ്ങള്‍ സംഘം ശേഖരിച്ചത്.

ബംഗളുരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതികള്‍ തിരുവനന്തപുരം സ്വര്‍ണക്കടത്തിന് സഹായിച്ചതായി സംശയമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്

9 Sep 2020 9:37 AM GMT
സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ശേഖരിച്ച വവിവരങ്ങള്‍ കൈമാറണമെന്ന് ബംഗളുരു നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആവശ്യപ്പെട്ടതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അറിയിച്ചു.കേസുമായി ബന്ധപ്പെട്ട ഉന്നത ബന്ധമുള്ള വ്യക്തികളില്‍ ഒരാളെ ചോദ്യം ചെയ്യേണ്ടതുണ്ട്.ഇതു കൂടാതെ കേസുമായി ബന്ധമുള്ള 20 വ്യക്തികളെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കി

പെട്ടിമുടി ദുരന്തത്തിലെ നാശനഷ്ടവും പുനരധിവാസവും; പ്രത്യേകസംഘം റിപോര്‍ട്ട് സമര്‍പ്പിച്ചു

4 Sep 2020 6:35 PM GMT
സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നാശനഷ്ടങ്ങളുടെ അടിസ്ഥാന വിവരശേഖരണം, മരണമടഞ്ഞവരുടെ വിവരശേഖരണം, അനന്തരാവകാശികളെ കണ്ടെത്തല്‍, ധനസഹായവിതരണം വേഗത്തിലാക്കല്‍, പുനരധിവാസ നടപടികള്‍ തുടങ്ങിയ ജോലികള്‍ക്കാണ് 12 ജീവനക്കാരെ പെട്ടിമുടിയില്‍ നിയോഗിച്ചത്.

കുന്നുംപുറം പോക്‌സോ കേസ്: ബാലാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

3 Sep 2020 2:27 PM GMT
വേങ്ങര: കുന്നുംപുറം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററുമായി ബന്ധപ്പെട്ട് എട്ടു വയസ്സുകാരിയെ പീഢിപ്പിച്ചെന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്...

ഇന്ത്യന്‍ മുസ്ലിംകള്‍ അധപ്പതിച്ച സമൂഹം; വിവാദ പോസ്റ്റ് ഷെയര്‍ ചെയ്തതില്‍ മാപ്പുപറഞ്ഞ് ഫെയ്‌സ്ബുക്ക് ഇന്ത്യ എക്സിക്യൂട്ടീവ്

26 Aug 2020 9:31 AM GMT
കമ്പനിയിലെ മുസ്ലിം ജീവനക്കാര്‍ അടക്കമുള്ളവരോടാണ് അങ്കി ദാസ് മാപ്പുപറഞ്ഞതെന്ന് അമേരിക്കന്‍ മാധ്യമമായ ബസഫീഡ് ലേഖകന്‍ പ്രണവ് ദീക്ഷിത് റിപോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ മുസ്ലിംകളെ 'അധപ്പതിച്ച സമൂഹം' എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്റാണ് അങ്കി ദാസ് ഷെയര്‍ ചെയ്തത്.

കേരളത്തില്‍ മല്‍സ്യലഭ്യത കുറഞ്ഞു; അയലയുടെയും മത്തിയുടെയും ലഭ്യതയില്‍ വന്‍ ഇടിവ്

30 Jun 2020 9:04 AM GMT
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തിന്റെ മൊത്ത മല്‍സ്യലഭ്യതയിലും ഗണ്യമായ കുറവാണുണ്ടായത്. മുന്‍വര്‍ഷത്തേക്കാള്‍ 15.4 ശതമാനമാണ് കുറവ്. രാജ്യത്തെ മൊത്ത സമുദ്ര മല്‍സ്യ ഉല്‍പാദനത്തില്‍ നേരിയ വര്‍ധനവ്.2019ല്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ച മല്‍സ്യസമ്പത്തിന്റെ കണക്കാണ് സിഎംഎഫ്ആര്‍ഐ പുറത്തുവിട്ടത്

യുഎസ് സൈനികരെ വധിക്കാന്‍ അഫ്ഗാന്‍ സായുധസംഘങ്ങള്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തു; റഷ്യയ്‌ക്കെതിരേ ഗുരുതര ആരോപണം

27 Jun 2020 12:20 PM GMT
യൂറോപ്പില്‍ നടന്ന കൊലപാതക ശ്രമങ്ങളുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്തില്‍നിന്നാണ് യുഎസ് സൈനികര്‍ക്കെതിരേ കഴിഞ്ഞ വര്‍ഷം അഫ്ഗാനില്‍നടന്ന വിജയകമായ ആക്രമണത്തിന് ഒരു റഷ്യന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗം പ്രതിഫലം വാഗ്ദാനം ചെയ്തതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.

ഷോപ്പിങ് മാളുകളും മാര്‍ക്കറ്റുകളും തുറക്കാന്‍ അനുവദിക്കണം; കേന്ദ്രത്തോട് ഡല്‍ഹി സര്‍ക്കാര്‍

15 May 2020 7:34 AM GMT
കര്‍ശനമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇവ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ഉണ്ടാവണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം. രാജ്യതലസ്ഥാനത്ത് നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാനുള്ള അനുമതിയുണ്ടാവണം.
Share it