Latest News

ഇറാന്റെ ആക്രമണങ്ങളില്‍ ഇസ്രായേലിനേറ്റത് കനത്ത പ്രഹരം; കണക്കുകള്‍ പുറത്തുവിട്ട് ഇസ്രായേല്‍ ദിനപ്പത്രം

ഇറാന്റെ ആക്രമണങ്ങളില്‍ ഇസ്രായേലിനേറ്റത് കനത്ത പ്രഹരം; കണക്കുകള്‍ പുറത്തുവിട്ട് ഇസ്രായേല്‍ ദിനപ്പത്രം
X

ജറുസലേം: ഇസ്രായേല്‍ ഭരണകൂടം നടത്തിയ ആക്രമണത്തിന് മറുപടിയായി ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് പുറത്തുവിട്ട് ഇസ്രായേല്‍. രാജ്യത്ത് 50,000ത്തിലധികം നഷ്ടപരിഹാര ക്ലെയിമുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.ഇസ്രായേലി ദിനപത്രമായ കാല്‍ക്കലിസ്റ്റാണ് ഈ കണക്ക് റിപോര്‍ട്ട് ചെയ്തത്.

ജൂണ്‍ 24ന് ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചതിനുശേഷം ഇതുവരെ 50,000 ത്തിലധികം നഷ്ടപരിഹാര ക്ലെയിമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.ജനവാസ മേഖലകളിലും ആണവ കേന്ദ്രങ്ങളിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി, ഇസ്രായേലിലേക്ക് ഇറാനിയന്‍ സായുധ സേന ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചു.ഇറാനിയന്‍ ആക്രമണങ്ങള്‍ തന്ത്രപ്രധാനമായ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ക്കും വ്യക്തിഗത, വാണിജ്യ സ്വത്തുക്കള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിവച്ചുവെന്നാണ് റിപോര്‍ട്ട്.

ഐക്യരാഷ്ട്രസഭ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 51 പ്രകാരമുള്ള ഈ ആക്രമണങ്ങള്‍ രാജ്യത്തിന്റെ ദേശീയ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കുന്നതിനായിരുന്നുവെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

Next Story

RELATED STORIES

Share it