Latest News

നടിയെ ആക്രമിച്ച കേസ്; 'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'- പ്രതികരണവുമായി 'എഎംഎംഎ'

നടിയെ ആക്രമിച്ച കേസ്; നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു- പ്രതികരണവുമായി എഎംഎംഎ
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടതിനു പിന്നാലെ പ്രതികരിച്ച് താരസംഘടനയായ എഎംഎംഎ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും, എഎംഎംഎ കോടതിയെ ബഹുമാനിക്കുന്നുവെന്നും താരസംഘടനയായ എഎംഎംഎ പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതികരണം.

നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ നടന്‍ ദിലീപിനെ എഎംഎംഎയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു ശേഷം മോഹന്‍ലാല്‍ പ്രസിഡന്റായ നേതൃത്വത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, സംഭവം കൂടുതല്‍ വിവാദമായതോടെ എഎംഎംഎയിലേക്കില്ലെന്നും ദിലീപ് പ്രതികരിച്ചിരുന്നു. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിലെ ആദ്യ ആറു പ്രതികള്‍ കുറ്റക്കാരാണ്. ഇവര്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12ന് പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it