Sub Lead

സ്‌കൂളില്‍ നമസ്‌കരിക്കാന്‍ പഠിപ്പിച്ചെന്ന ബിജെപി നേതാവിന്റെ പരാതി; യുപിയില്‍ മുസ്‌ലിം പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു

സ്‌കൂളില്‍ നമസ്‌കരിക്കാന്‍ പഠിപ്പിച്ചെന്ന ബിജെപി നേതാവിന്റെ പരാതി;  യുപിയില്‍ മുസ്‌ലിം പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു
X

മധുര: സ്‌കൂളില്‍ വിദ്യാര്‍ഥികളെ നമസ്‌കരിക്കാന്‍ പഠിപ്പിച്ചു എന്ന ബിജെപി നേതാവിന്റെ പരാതിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മുസ് ലിം പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു. അധ്യാപകന്റെ വിശദീകരണം പോലും ചോദിക്കാതെയാണ് നടപടിയെടുത്തത്. യുപി മധുര ജില്ലയിലെ പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകനായ ജാന്‍ മുഹമ്മദിനെയാണ് ബിഇഒ സസ്‌പെന്റ് ചെയ്തത്. മധുരയിലെ നോഹജീല്‍ ബ്ലോക്കിലെ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനെതിരേ ബിജെപി മണ്ഡലം പ്രസിഡന്റ് ദുര്‍ഗേഷ് പ്രധാന്‍ ആണ് പരാതി നല്‍കിയത്. സ്‌കൂള്‍ സമയത്ത് കുട്ടികളോട് നമസ്‌കരിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് പരാതി. ബിജെപി നേതാവിന്റെ പരാതി കിട്ടിയ ഉടനെ തന്നെ യാതൊരു അന്വേഷണവുമില്ലാതെ ബിഇഒ പ്രധാന അധ്യാപകനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. അധ്യാപകനെതിരേ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.



Next Story

RELATED STORIES

Share it