Latest News

ഗസയിലെ സഹായ കേന്ദ്രങ്ങള്‍ സഹായകെണികള്‍; ഒരാഴ്ചയ്ക്കുള്ളില്‍ ഇസ്രായേല്‍ കൊന്നൊടുക്കിയത് 600ലധികം ഫലസ്തീനികളെ: റിപോര്‍ട്ട് (വിഡിയോ)

ഗസയിലെ സഹായ കേന്ദ്രങ്ങള്‍ സഹായകെണികള്‍; ഒരാഴ്ചയ്ക്കുള്ളില്‍ ഇസ്രായേല്‍ കൊന്നൊടുക്കിയത് 600ലധികം ഫലസ്തീനികളെ: റിപോര്‍ട്ട് (വിഡിയോ)
X

ഗസ: ഗസയിലെ സഹായ കേന്ദ്രങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇസ്രായേല്‍ കൊന്നൊടുക്കിയത് 600ലധികം ഫലസ്തീനികളെ. യൂറോ-മെഡ് ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്ററിന്റെ റിപോര്‍ട്ട് പ്രകാരം, ഇസ്രായേലി ആര്‍മി 'വിശക്കുന്ന സാധാരണക്കാരെ മനഃപൂര്‍വ്വം ലക്ഷ്യം വച്ചുവെന്ന് പറയുന്നു.

'സുരക്ഷിതമായ ഇടനാഴികള്‍ ഒരുക്കാതെ, ഇസ്രായേലി സൈന്യം തങ്ങളുടെ നിയന്ത്രണത്തിലുള്ള അപകടകരവും സൈനികവല്‍ക്കരിക്കപ്പെട്ടതുമായ പ്രദേശങ്ങളില്‍ സഹായ വിതരണ കേന്ദ്രങ്ങള്‍ മനഃപൂര്‍വ്വം സ്ഥാപിച്ചിട്ടുണ്ടെന്ന് മേഖലയിലെ സംഭവങ്ങള്‍ തെളിയിക്കുന്നു,'റിപോര്‍ട്ട് പറയുന്നു.

തെക്കന്‍ ഗാസയിലെ റഫയിലെ തെല്‍ അല്‍-സുല്‍ത്താനിലുള്ള ഒരു സഹായ വിതരണ കേന്ദ്രത്തിന് സമീപം ജൂണ്‍ 3 ന് നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 27 പലസ്തീനികള്‍ കൊല്ലപ്പെടുകയും 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യൂറോ-മെഡ് ഫീല്‍ഡ് ടീം രേഖപ്പെടുത്തി.

സഹായ വിതരണ കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഎസ് പിന്തുണയുള്ള സംഘടനയോടൊപ്പം, ഇസ്രായേല്‍ സൈന്യവും, നിയുക്ത സ്ഥലങ്ങളില്‍ സഹായം ശേഖരിക്കാന്‍ ഫലസ്തീനികളോ് നിര്‍ദേശിക്കും. അവര്‍ ഭക്,ണത്തിനായി കാത്തിരിക്കുമ്പോള്‍ സൈന്യം അവരം വെടിവച്ചിടുകയാണെന്നും സംഘടന പറയുന്നു. വിശപ്പ് സഹിക്കാനാവാതെ ഭക്ഷണമെന്ന പ്രതീക്ഷയില്‍ പോകുന്ന സാധാരണക്കാര്‍ ഒന്നുകില്‍ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ മാരകമായ പരിക്കുകളേല്‍ക്കുന്നതിനു വിധേയമാക്കപ്പെടുന്നുവെന്നും റിപോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.

ഗസ മുനമ്പിലെ ഇസ്രായേലി സഹായ വിതരണ സംവിധാനം ഉടനടി അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്, കാരണം അത് വധശിക്ഷകളുടെ ഒരു സ്ഥലമായി മാറിയിരിക്കുന്നു. അടിസ്ഥാന മാനുഷിക മാനദണ്ഡങ്ങള്‍ പോലും പാലിക്കുന്നതില്‍ അത് പരാജയപ്പെടുന്നുവെന്ന് യൂറോ-മെഡ് വ്യക്തമാക്കുന്നു. ഗസയിലെ ജനങ്ങള്‍ക്ക് സുരക്ഷിതവും ഫലപ്രദവുമായ സഹായം എത്തിക്കുന്നത് ഉറപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സംവിധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും സംഘടന ഊന്നിപറഞ്ഞു.

മെയ് 27 മുതല്‍ 'യുഎസ്-ഇസ്രായേല്‍ സഹായ കെണികള്‍' എന്ന് വിശേഷിപ്പിക്കാവുന്ന ഇവ കൊന്നൊടുക്കിയത് 125 പേരെയാണ്. 736 പേര്‍ക്ക് പരിക്കേറ്റതായും ഒമ്പത് പേരെ കാണാതായതായും ഗസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഞായറാഴ്ച മാത്രം ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപം നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 153 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതും ഇതില്‍ ഉള്‍പ്പെടുന്നു.

Next Story

RELATED STORIES

Share it