Latest News

എം ആര്‍ അജിത് കുമാറിനെതിരായ കേസ്; വിജിലന്‍സിന് ശകാരം; അന്വേഷണ റിപോര്‍ട്ട് എവിടെയെന്ന് കോടതി

എം ആര്‍ അജിത് കുമാറിനെതിരായ കേസ്; വിജിലന്‍സിന് ശകാരം; അന്വേഷണ റിപോര്‍ട്ട് എവിടെയെന്ന് കോടതി
X

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിനെ ചോദ്യം ചെയ്ത് കോടതി.

ഇന്ന് അന്വഷണ റിപോര്‍ട്ട് ഹാജരാക്കാന്‍ പറഞ്ഞിട്ടും എന്തുകൊണ്ടാണ് ഹാജരാക്കത്തത് എന്ന ചോദ്യത്തിന് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ മറുപടി. കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാതെ സര്‍ക്കാരിന് എന്തിന് റിപോര്‍ട്ട് സമര്‍പ്പിച്ചു എന്നതായിരുന്നു കോടതിയുടെ ചോദ്യം. ഈ മാസം 12ന് റിപോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.

Share it