Latest News

ഡല്‍ഹിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മൂന്ന് മൃതദേഹങ്ങള്‍

ഡല്‍ഹിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മൂന്ന് മൃതദേഹങ്ങള്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പീരാഗര്‍ഹി ഫ്‌ലൈഓവറില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ട് പുരുഷന്‍മാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇന്നാണ് സംഭവം പുറംലോകമറിയുന്നത്. ഫ്ലൈഓവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കാര്‍ കിടക്കുന്നുവെന്ന സന്ദേശമാണ് അഗ്നിശമന സേനയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് നിര്‍ത്തിയിട്ടിരുന്ന ടവേര കാറില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പോലിസ് എത്തുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

രണ്‍ഹോല സ്വദേശികളായ രണ്‍ധീര്‍(62), ശിവനരേഷ്(42), ജഹാംഗീര്‍പുരി സ്വദേശിനിയായ ലക്ഷ്മി(40)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രണ്‍ധീറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. സംഘട്ടനമോ മറ്റ് കുറ്റകൃത്യമോ നടന്ന ലക്ഷണങ്ങള്‍ ഒന്നും സംഭവസ്ഥലത്ത് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലിസ് സംഘം വിശദമായി കാര്‍ പരിശോധിച്ച ശേഷം മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 'കാറിനുള്ളില്‍ ചിലര്‍ മരിച്ചു കിടക്കുന്നുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നാണ് ഞങ്ങള്‍ ഇവിടെയെത്തിയത്. പരിശോധനയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി, ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടി'ല്ലെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ സച്ചിന്‍ ശര്‍മ്മ പറഞ്ഞു.

Next Story

RELATED STORIES

Share it