Top

You Searched For "report"

കേരളത്തില്‍ മല്‍സ്യലഭ്യത കുറഞ്ഞു; അയലയുടെയും മത്തിയുടെയും ലഭ്യതയില്‍ വന്‍ ഇടിവ്

30 Jun 2020 9:04 AM GMT
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തിന്റെ മൊത്ത മല്‍സ്യലഭ്യതയിലും ഗണ്യമായ കുറവാണുണ്ടായത്. മുന്‍വര്‍ഷത്തേക്കാള്‍ 15.4 ശതമാനമാണ് കുറവ്. രാജ്യത്തെ മൊത്ത സമുദ്ര മല്‍സ്യ ഉല്‍പാദനത്തില്‍ നേരിയ വര്‍ധനവ്.2019ല്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ച മല്‍സ്യസമ്പത്തിന്റെ കണക്കാണ് സിഎംഎഫ്ആര്‍ഐ പുറത്തുവിട്ടത്

യുഎസ് സൈനികരെ വധിക്കാന്‍ അഫ്ഗാന്‍ സായുധസംഘങ്ങള്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തു; റഷ്യയ്‌ക്കെതിരേ ഗുരുതര ആരോപണം

27 Jun 2020 12:20 PM GMT
യൂറോപ്പില്‍ നടന്ന കൊലപാതക ശ്രമങ്ങളുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്തില്‍നിന്നാണ് യുഎസ് സൈനികര്‍ക്കെതിരേ കഴിഞ്ഞ വര്‍ഷം അഫ്ഗാനില്‍നടന്ന വിജയകമായ ആക്രമണത്തിന് ഒരു റഷ്യന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗം പ്രതിഫലം വാഗ്ദാനം ചെയ്തതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.

ഷോപ്പിങ് മാളുകളും മാര്‍ക്കറ്റുകളും തുറക്കാന്‍ അനുവദിക്കണം; കേന്ദ്രത്തോട് ഡല്‍ഹി സര്‍ക്കാര്‍

15 May 2020 7:34 AM GMT
കര്‍ശനമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇവ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ഉണ്ടാവണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം. രാജ്യതലസ്ഥാനത്ത് നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാനുള്ള അനുമതിയുണ്ടാവണം.

സൗദി അറേബ്യ മൂന്ന് രാജകുമാരന്‍മാരെ തടഞ്ഞുവച്ചതായി റിപോര്‍ട്ട്

7 March 2020 1:53 AM GMT
റിയാദ്: രണ്ട് മുതിര്‍ന്ന രാജകുമാരന്‍മാര്‍ ഉള്‍പ്പെടെ മൂന്ന് രാജകുടുംബാംഗങ്ങളെ സൗദി അധികൃതര്‍ തടഞ്ഞുവച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സല്‍...

റാന്നിയില്‍ കൊറോണ റിപോര്‍ട്ട് ചെയ്തുവെന്നത് വ്യാജവാര്‍ത്ത: ജില്ലാ കലക്ടര്‍

6 March 2020 7:58 PM GMT
ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ ജില്ലാ പോലിസ് മേധാവിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

വെടിയുണ്ടകൾ കാണാതായ സംഭവം: ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

22 Feb 2020 7:45 AM GMT
സ്പെഷ്യല്‍ ആംഡ് ഫോഴ്സിന്‍റെ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തേക്ക് അനധികൃതമായി കടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. സംഭവത്തിൽ കുറ്റക്കാരായ പോലിസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കൊറോണ: ചൈനയില്‍ നിന്നെത്തിയ 15 വിദ്യാര്‍ഥികള്‍ക്കും രോഗബാധയില്ലെന്ന് പരിശോധന ഫലം; വീടുകളില്‍ നീരീക്ഷണത്തില്‍ തുടരും

10 Feb 2020 12:55 PM GMT
ഇവരുടെ ശ്രവത്തിന്റെയും രക്തത്തിന്റെയും സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റി്യൂട്ടില്‍ പരിശോധനക്കയച്ചിരുന്നു.പരിശോധനയില്‍ ഇവര്‍ക്ക് 15 പേര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.എന്നാല്‍ ഇവര്‍ വീടുകളില്‍ നീരീക്ഷണത്തില്‍ തുടരും. ചൈനയില്‍ നിന്നും പുറപ്പെട്ടതുമുതല്‍ 28 ദിവസമാണ് ഇവര്‍ക്ക് നീരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല:ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി, പാര്‍ലമെന്റില്‍ ബഹളം

6 Dec 2019 8:37 AM GMT
തെലുങ്കാന സര്‍ക്കാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടര്‍ നടപടികള്‍ കൈകൊള്ളുക.

വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങളില്ലന്ന്; കേന്ദ്ര മെഡിക്കല്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു

31 Oct 2019 1:55 PM GMT
റിപോര്‍ട്ട് പരിശോധിച്ച് കേന്ദ്ര സര്‍ക്കാര്‍ നവംബര്‍ 15 ന് മുന്‍പായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.എസ്ആര്‍ മെഡിക്കല്‍ കോളജില്‍ സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടി കാട്ടി വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശ പ്രകാരം പരിശോധന നടത്തിയ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സാണ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്

ബഗ്ദാദിയുടെ മൃതദേഹം യുഎസ് സൈന്യം കടലില്‍ സംസ്‌ക്കരിച്ചെന്ന് റിപോര്‍ട്ട്

29 Oct 2019 4:35 AM GMT
മൃതദേഹം എവിടെ, എപ്പോള്‍ സംസ്‌ക്കരിച്ചു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍: 105 സ്ഥലങ്ങള്‍ വാസയോഗ്യമല്ലെന്ന് വിദഗ്ധസംഘം

4 Sep 2019 6:21 AM GMT
2018ലെ പ്രളയത്തില്‍ വയനാട്ടില്‍ 248 ഇടങ്ങളിലായി 749 ഏക്കര്‍ ഭൂമി ഒലിച്ചുപോയെന്നാണ് കണക്ക്. ഇത്തവണ 170 ഇടങ്ങളിലായി 600 ഏക്കര്‍ ഭൂമിയാണ് നഷ്ടമായത്.

ആലപ്പാട് കരിമണല്‍ ഖനനം: വിദഗദ്ധ സമിതി റിപോര്‍ട്ട് രണ്ട് ആഴ്ച്ചക്കുള്ളില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

1 Aug 2019 3:08 PM GMT
സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ ശാസ്ത്രജ്ഞരടങ്ങിയ സമിതി റിപോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്.ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. കേസിലെ എതിര്‍കക്ഷികളായ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നേരത്തെ നോട്ടീസ് പുറപ്പെടുവിച്ചിരിന്നു

എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദനം; പോലിസിന് വീഴ്ചപറ്റിയെന്ന് കലക്ടറുടെ റിപോര്‍ട്ട്

29 July 2019 1:16 PM GMT
എംഎല്‍എയ്ക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് മുഖ്യമന്ത്രിയുടെ ഓഫിസിന് റിപോര്‍ട്ട് കൈമാറി.

യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ ആക്രമണം: മന്ത്രി റിപോര്‍ട്ട് തേടി; അഖിലിന് അടിയന്തിര ശസത്രക്രിയ

12 July 2019 12:19 PM GMT
എന്താണ് സംഘര്‍ഷത്തിന് വഴിവച്ചതെന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

കശ്മീരില്‍ മനുഷ്യാവകാശ ലംഘനം: യുഎന്‍ റിപോര്‍ട്ടിനെതിരേ പ്രതിഷേധവുമായി ഇന്ത്യ

8 July 2019 3:12 PM GMT
റിപോര്‍ട്ട് വസ്തുതാവിരുദ്ധവും പര പ്രേരണയോടെയുള്ളതുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രധാന പ്രശ്‌നമായ പാക് പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനത്തെ അവഗണിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

എറണാകുളം കണ്ടെയ്‌നര്‍ റോഡിലെ അപകട മരണങ്ങള്‍; വിശദീകരണം തേടി ഹൈക്കോടതി

8 July 2019 3:03 PM GMT
റോഡിലെ അനധികൃത പാര്‍ക്കിംഗില്‍ ദേശീയപാതാ അഥോറിറ്റിയോടാണ് ഹൈക്കോടതി വിശദീകരണം തേടിയത്. എറണാകുളം ജില്ലാ കലക്ടര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.എറണാകുളം സ്വദേശിയും യൂബര്‍ ഡ്രൈവറുമായ ജോര്‍ജ് എബ്രഹാം സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി

ശബരിമല തീര്‍ഥാടകര്‍ക്ക് പമ്പയിലേക്ക് വാഹന സൗകര്യം;നിലപാട് അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

8 July 2019 2:51 PM GMT
17 ന് നട തുറക്കുന്ന സാഹചര്യത്തില്‍ ഈ മാസം 15നകം രേഖാമൂലം നിലപാടറിയിക്കണം. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലന്ന് സര്‍ക്കാര്‍ വാക്കാല്‍ അറിയിച്ചു

നെടുങ്കണ്ടം കസ്റ്റഡി വധം: റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്; രാജ്കുമാറിനെ അതിക്രൂരമായി മര്‍ദ്ദിച്ചു, മതിയായ ചികില്‍സ നല്‍കാന്‍ തയ്യാറായില്ല

4 July 2019 5:08 AM GMT
സ്‌റ്റേഷന്‍ രേഖകളിലടക്കം കൃത്രിമം കാണിച്ചതായും എടുത്തുപറഞ്ഞിട്ടുണ്ട്. സ്‌റ്റേഷന്‍ രേഖകള്‍ അടക്കം പിടിച്ചെടുത്താണ് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കിയത്.

ബാലഭാസ്‌കറിന്റെ അപകടമരണം: സ്വര്‍ണകടത്തുമായി നേരിട്ടു ബന്ധമുള്ള തെളിവ് ലഭിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

28 Jun 2019 9:51 AM GMT
സ്വര്‍ണ കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശന്‍ തമ്പി ,വിഷ്ണു എന്നിവരെ ചോദ്യം ചെയ്തു. ബാലഭാസ്‌കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്‌തോ എന്ന് പരിശോധിച്ചുവരികയാണെന്നും ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

ബാലഭാസ്‌ക്കറിന്റെ മരണം: കാര്‍ ഓടിച്ചിരുന്നത് ആരെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

27 Jun 2019 3:36 PM GMT
സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ടന്നും ശാസ്ത്രീയ പരിശോധനയിലൂടെയെ ഇക്കാര്യം വ്യക്തമാവു എന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കി .അന്വേഷണം പുരോഗമിക്കുകയാണ്. ഡ്രൈവര്‍ സീറ്റില്‍ നിന്നടക്കം രക്തംപുരണ്ട മുടിയുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടന്നും സാമ്പിളുകളുടെ റിപോര്‍ട്ട് ലഭിക്കാനുണ്ടന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു

അര്‍ബുദമില്ലാത്ത യുവതിക്ക് കീമോ: ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും വീഴ്ച പറ്റിയെന്ന് അന്വേഷണ റിപോര്‍ട്ട്

27 Jun 2019 12:48 AM GMT
മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്ക് നല്‍കിയ റിപോര്‍ട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് വീഴ്ച പറ്റിയ ഡോക്ടര്‍മാര്‍ക്കെതിരേ എടുക്കേണ്ട നടപടിയും തീരുമാനിക്കും.

പ്രളയ പുനരധിവാസം: അപേക്ഷകളുടെ കണക്കും നടപടിയും വ്യക്തമാക്കണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

26 Jun 2019 1:55 PM GMT
പ്രളയപുനരധിവാസത്തിനുള്ള അപേക്ഷകള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന ആരോപണത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ വ്യക്തത വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എറണാകുളത്ത് പ്രളയപുനരധിവാസ അപേക്ഷ ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തിയെന്ന പ്രചാരണം തെറ്റാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു

ആരോഗ്യരംഗത്തെ പ്രകടനം: ദേശീയ തലത്തില്‍ കേരളം വീണ്ടും ഒന്നാമത്; ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്

25 Jun 2019 4:14 PM GMT
കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വേള്‍ഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ആന്ധ്രാപ്രദേശും തമിഴ്‌നാടുമാണ് മികച്ച പ്രകടനം കാഴ്ചവച്ച രണ്ടും മൂന്നും സ്ഥാനത്തെത്തിയ സംസ്ഥാനങ്ങള്‍. ദേശീയ ആരോഗ്യരക്ഷാ സൂചികപ്രകാരം ഉത്തര്‍പ്രദേശും ബിഹാറുമാണ് ആരോഗ്യരംഗത്ത് ഏറ്റവും മോശം അവസ്ഥയിലുള്ളത്.

സര്‍ക്കാരിന് തിരിച്ചടി ;ഖാദര്‍ കമ്മിറ്റി റിപോര്‍ട് നടപ്പിലാക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു

17 Jun 2019 6:54 AM GMT
കമ്മിറ്റി റിപോര്‍ട് നടപ്പിലാക്കുന്നതിനെതിരെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.കേസില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസും അയച്ചിട്ടുണ്ട്

ശബരിമല തീര്‍ഥാടകര്‍ക്ക് പമ്പയില്‍ പാര്‍ക്കിംഗ് അനുവദിക്കണമെന്ന് അഭിഭാഷക കമ്മീഷന്‍; ഹൈക്കോടതിക്ക് റിപോര്‍ട് നല്‍കി

10 Jun 2019 1:54 PM GMT
നിലയ്ക്കല്‍ പാര്‍ക്കിംഗ് കേന്ദ്രമാക്കിയതോടെ തീര്‍ഥാടകര്‍ ദുരിതമനുഭവിക്കുകയാണന്നും പമ്പയിലെ നിയന്ത്രണം നീക്കണം നിക്കണമെന്നും റിപോര്‍ടില്‍ ചൂണ്ടികാട്ടുന്നു.മാസപ്പുജയക്കും, വിശേഷാല്‍ ദിവസങ്ങളിലും, മണ്ഡലക്കാലത്ത് ആദ്യ ദിനങ്ങളിലും കാറുകളും ചെറുവാഹനങ്ങളും പമ്പ വരെപോകാന്‍ അനുവദിക്കണം.പമ്പ, ചക്കുപള്ളം,ഹില്‍ടോപ്പ് എന്നിവിടങ്ങളിലായി ദേവസ്വം ബോര്‍ഡിന് 14 ഏക്കറോളം സ്ഥലമുണ്ട്്. പ്രളയത്തില്‍ ഇവിടെ നാശനഷ്ടം ഉണ്ടായിട്ടില്ല. കാലങ്ങളായി ഇവിടെ പാര്‍ക്കിംഗ് ഉണ്ടായിരുന്നതായും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലയനം: സര്‍ക്കാര്‍ റിപോര്‍ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

4 Jun 2019 1:22 AM GMT
ജൂണ്‍ 12നു മുന്‍പ് വിശദീകരണം രേഖാമൂലം സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക അസോസിയേഷന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.ലയനം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ന്നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം: ബാങ്ക് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമുണ്ടെന്ന ആരോപണത്തില്‍ തെളിവില്ലെന്നു പോലിസ് ഹൈക്കോടതിയില്‍

29 May 2019 10:44 AM GMT
ലേഖയും മകള്‍ വൈഷ്ണവിയും കഴിഞ്ഞ 14 നാണ് വീട്ടില്‍ തീ കൊളുത്തി മരിച്ചത്. ബാങ്കിന്റെ ജപ്തി നടപടിയെ തുടര്‍ന്നു ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രാഥമിക ഘട്ടത്തില്‍ പ്രചരിച്ചത്. പോലിസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ മരണകാരണം കുടുംബ പ്രശ്‌നങ്ങളാണെന്നു വ്യക്തമാക്കിയിരുന്നുവെന്നു റിപോര്‍ട്ടില്‍ പറയുന്നു.ജപ്തി നടപടികള്‍ സംബന്ധിച്ച് അഡ്വക്കറ്റ് കമ്മീഷണറുടെ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്നു വെള്ളറട സി ഐ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യാ കുറിപ്പില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കിനെപ്പറ്റി പരാമര്‍ശിച്ചിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു

പാലാരിവട്ടം മേല്‍പാലം: വിജിലന്‍സ് പ്രാഥമിക റിപോര്‍ട് ഉടന്‍ കൈമാറും; വീഴ്ചകള്‍ നിരത്തിയാണ് റിപോര്‍ടെന്ന് സൂചന

29 May 2019 4:29 AM GMT
കോണ്‍ക്രീറ്റ്, കമ്പികള്‍, ടാറിങ് തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ സാംപിള്‍ പരിശോധനയുടെ റിപോര്‍ട്ട് തിരുവനന്തപുരത്തെ ലബോറട്ടറിയില്‍ നിന്ന് വിജിലന്‍സിനു ലഭിച്ചു. പരിശോധനാ ഫലവും വിജിലന്‍സ് ശേഖരിച്ച ഉദ്യോഗസ്ഥരുടെ മൊഴികളും മറ്റു രേഖകളും പരിശോധിച്ച ശേഷമാകും അന്തിമ റിപോര്‍ട്ട് കൈമാറുക. പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതു സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കും

മൂക്കിന് പകരം വയര്‍ കീറി ശസ്ത്രക്രിയ; ആരോപണവിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

22 May 2019 3:25 AM GMT
ഡോക്ടറെ സസ്‌പെന്റ് ചെയ്ത് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഉത്തരവിട്ടത്. സംഭവത്തില്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ നടപടി.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: അന്വേഷണ റിപോര്‍ട് 10 ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് വിജിലന്‍സ്

20 May 2019 2:14 PM GMT
ഉദ്യോഗസ്ഥരുടേതടക്കം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി. 10 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിജിലന്‍സ് സംഘം പറയുന്നു.പാലത്തില്‍ നിന്നും ശേഖരിച്ച് പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം രണ്ടു ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് വിജിലന്‍സിന്റെ പ്രതീക്ഷ. സാമ്പിളുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പാലത്തില്‍ വീണ്ടും പരിശോധന നടത്തിയ ശേഷമാകും റിപോര്‍ട്ട് സമര്‍പ്പിക്കുക.

തണ്ണിര്‍തടം കരഭൂമിയാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്: വിജിലന്‍സ് രണ്ടു ദിവസത്തിനകം റിപോര്‍ട് സമര്‍പ്പിക്കും

13 May 2019 8:12 AM GMT
വിജിലന്‍സ് എറണാകുളം യൂനിറ്റാണ് ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയത്.കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെയായിരിക്കും റിപോര്‍ട് നല്‍കുകയെന്നാണ് വിവരം.വ്യാജ രേഖ ചമച്ച സംഭവം അതീവ ഗൗരവമുള്ളതായിട്ടാണ് വിജിലന്‍സ് വിലയിരുത്തുന്നത്

കാസര്‍കോഡ് ഐ എസ് കേസ്: മൂന്നു പേരെക്കൂടി പ്രതിചേര്‍ത്തു

6 May 2019 3:12 PM GMT
ഇവരെ പ്രതി ചേര്‍ത്തുള്ള റിപോര്‍ട്ട് എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ കേസില്‍ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ സഹായികളാണ് ഇവരെല്ലാമെന്നാണ് എന്‍ ഐ എ പറയുന്നത്

ദീപാ നിശാന്തിന്റെ കവിതാ മോഷണവിവാദം: യുജിസി റിപോര്‍ട്ട് തേടി

3 May 2019 9:35 AM GMT
കേരള വര്‍മ കോളജ് പ്രിന്‍സിപ്പലിനാണ് വിവാദം സംബന്ധിച്ച വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ട് യുജിസി നോട്ടീസ് അയച്ചത്. കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റിപോര്‍ട്ട് നല്‍കണമെന്നും മോഷണവിവാദത്തില്‍ കോളജ് മാനേജ്‌മെന്റിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും യുജിസി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കള്ളവോട്ട്: ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് കണ്ണൂര്‍ കലക്ടറുടെ റിപോര്‍ട്ട്

29 April 2019 12:51 AM GMT
വിഷയത്തില്‍ കാസര്‍കോട്, കണ്ണൂര്‍ കലക്ടര്‍മാരോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വരണാധികാരികളായ ജില്ലാ കലക്ടര്‍മാരില്‍നിന്ന് റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു

എം കെ രാഘവനെതിരായ കോഴ ആരോപണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോര്‍ട്ട് തേടി

4 April 2019 4:51 AM GMT
ആരോപണം കെട്ടിച്ചമച്ചതാണെന്നും പിന്നില്‍ സിപിഎം നേതൃത്വമാണെന്നും ആരോപിച്ച രാഘവന്‍, തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്നും പറഞ്ഞു

'മേലാല്‍ വീട്ടില്‍ കയറിപ്പോവരുത്'; അമിക്കസ് ക്യൂറി റിപോര്‍ട്ടില്‍ മാധ്യമങ്ങളോട് ആക്രോശിച്ച് മന്ത്രി എം എം മണി

3 April 2019 10:59 AM GMT
താനിപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യപ്രതികരണം. ചോദ്യം ആവര്‍ത്തിച്ചതോടെ മന്ത്രി പൊട്ടിത്തെറിക്കുകയായിരുന്നു. 'എനിക്കൊന്നും പറയാനില്ല. നിങ്ങള്‍ പോ. പോവാന്‍ പറഞ്ഞാല്‍ പോവണം. ഞാന്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞാല്‍പിന്നെ എന്തിനാ.
Share it