സൂപ്പര്‍ മാര്‍ക്കറ്റ് കുത്തി തുറന്ന് മോഷണം: പ്രതി പിടിയില്‍
ഇരമല്ലൂര്‍ സ്വദേശി ഷാജഹാന്‍ (45) ആണ് കോതമംഗലം പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം നെല്ലിക്കുഴിയിലെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷട്ടര്‍ കുത്തി തുറന്ന് കൗണ്ടറില്‍ ഉണ്ടായിരുന്ന പണം മോഷ്ടിച്ചെടുക്കുകയായിരുന്നു
കൊച്ചി: സൂപ്പര്‍ മാര്‍ക്കറ്റ് കുത്തി തുറന്ന് പണം മോഷ്ടിച്ച കേസില്‍ ഒരാള്‍ പിടിയില്‍. ഇരമല്ലൂര്‍ സ്വദേശി ഷാജഹാന്‍ (45) ആണ് കോതമംഗലം പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം നെല്ലിക്കുഴിയിലെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷട്ടര്‍ കുത്തി തുറന്ന് കൗണ്ടറില്‍ ഉണ്ടായിരുന്ന പണം മോഷ്ടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പെരുമ്പാവൂരില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
കേരളത്തിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഷാജഹാന്‍ എന്ന് പോലിസ് പറഞ്ഞു. മോഷണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഉടനെയാണ് നെല്ലിക്കുഴിയില്‍ മോഷണം നടത്തിയത്.
ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയ്, എസ് ഐ മാരായ കെ എസ് ഹരിപ്രസാദ്, അജി, എഎസ്‌ഐ മാരായ കെ എം സലിം. എം എം റജി, എസ്‌സിപിഒ മാരായ റ്റി ആര്‍ ശ്രീജിത്ത്, നിജാസ്, നിഷാന്ത് കുമാര്‍, നിയാസ് മീരാന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
RELATED STORIES
കൊടിഞ്ഞി ഫൈസല്‍ വധം: സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യല്‍ പബ്ലിക്...
11 Sep 2024 2:15 PM GMTആലപ്പുഴയിലെ സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥിക്ക് നേരെ അധ്യാപികയുടെ...
11 Sep 2024 8:11 AM GMTവിഎച്ച്പി യോഗത്തില്‍ ഹിജാബ് വിലക്ക് ശരിവച്ച സുപ്രിംകോടതി ജഡ്ജിയും
11 Sep 2024 6:31 AM GMTആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്‍സി...
9 Sep 2024 9:36 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMT