നിത്യോപയോഗസാധനങ്ങളുടെ വില വര്‍ധനവ് നിയന്ത്രിക്കണം: എ കെ ടി എ
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള ടെയ്‌ലേഴ്‌സ് അസ്സോസ്സിയേഷന്‍ (എ കെ ടി എ ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ ഹെഡ്‌പോസ്‌റ്റോഫിസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. എ കെ ടി എ സംസ്ഥാനസെക്രട്ടറി എ എസ് കുട്ടപ്പന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് നിയന്ത്രിക്കണമെന്നും, തയ്യല്‍തൊഴിലാളികളോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും ആള്‍ കേരള ടെയ്‌ലേഴ്‌സ് അസ്സോസ്സിയേഷന്‍ (എ കെ ടി എ ).വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള ടെയ്‌ലേഴ്‌സ് അസ്സോസ്സിയേഷന്‍ (എ കെ ടി എ ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ ഹെഡ്‌പോസ്‌റ്റോഫിസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. എ കെ ടി എ സംസ്ഥാനസെക്രട്ടറി എ എസ് കുട്ടപ്പന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
വെട്ടികുറച്ച റിട്ടേര്‍മെന്റ് ആനുകൂല്യം പുനസ്ഥാപിക്കുക, ഇരട്ടപെന്‍ഷന്റെ പേരില്‍ വിധവകളുടെയും, വികലാംഗരുടേയും തടഞ്ഞുവച്ച പെന്‍ഷന്‍ പുനസ്ഥാപിക്കുക, മിനിമം പെന്‍ഷന്‍ 10,000 രൂപയാക്കുക, തയ്യല്‍തൊഴിലാളികള്‍ക്ക് ഇ എസ് ഐ നടപ്പിലാക്കുക, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ തിരുത്തുക, ഒരേ ഒരിന്ത്യ ഒറ്റടാക്‌സ് എന്ന മോഹനസുന്ദരവാഗ്ദാനം നല്‍കി ജനങ്ങളെ വഞ്ചിക്കുന്ന ഇരട്ടത്താപ്പ്‌നയം തിരുത്തി പെട്രോളിയം ഉല്‍പ്പന്നങ്ങളെയും ജി എസ് ടി യില്‍ഉള്‍പ്പെടുത്തി വിലനിയന്ത്രിക്കുക,
ആഗോളവിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും ഇന്ധനവിലകുറയ്ക്കാതെ വിവിധ സെസ്സുകള്‍ ചുമത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര കേരള സര്‍ക്കാരുകളുടെ നിലപാട് തിരുത്തമെന്നും എ കെ ടി എ ആവശ്യപ്പെട്ടു.എ കെ ടി എ ജില്ലാപ്രസിഡന്റ് ടി ആര്‍ നളിനാക്ഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ധര്‍ണ്ണസമരത്തില്‍ സംസ്ഥാനകമ്മിറ്റി മെമ്പര്‍ എ കെ അശോകന്‍, ജില്ലാ ഖജാന്‍ജി ഷീല മത്തായി, അബ്ദുള്‍ റസാക്ക്, വി കെ വല്‍സന്‍ സംസാരിച്ചു.കെ എ ബാബു സ്വാഗതവും, ജോസ് തോട്ടപ്പിള്ളി നന്ദിയും പറഞ്ഞു.
RELATED STORIES
ഓണ്ലൈന് റമ്മിയില് മൂന്നര ലക്ഷം നഷ്ടം; പാലക്കാട് യുവാവ് ആത്മഹത്യ...
7 Feb 2023 12:11 PM GMTയൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം
7 Feb 2023 8:04 AM GMTഅപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില് നൂതന ഉപകരണങ്ങള്ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്ക്കിയില് വീണ്ടും വന് ഭൂചലനം
6 Feb 2023 4:46 PM GMT