കൊല്ലത്തും എറണാകുളത്തും വാഹനാപകടങ്ങളിലായി നാല് മരണം

കൊച്ചി: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. എറണാകുളം എസ്എന്‍ ജങ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. അര്‍ധരാത്രിയോടു കൂടിയുണ്ടായ അപകടത്തില്‍ ചോറ്റാനിക്കര സ്വദേശി അശ്വിന്‍ (20), ഉദയംപേരൂര്‍ സ്വദേശി വൈശാഖ് (20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കൊല്ലം കുളക്കടയില്‍ കാറും ഓട്ടോയും തമ്മില്‍ കൂട്ടിയിടിച്ച് കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശികളായ ബിനീഷ് കൃഷ്ണന്‍, ഭാര്യ അഞ്ചു എന്നിവരാണ് മരിച്ചത്. ഇവര്‍ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്നു. മുന്ന് വയസ്സുള്ള കുഞ്ഞിനെ ഗുരുതരമായ പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയില്‍ കൊട്ടാരക്കര ഭാഗത്തുനിന്നും വന്ന ഇന്നോവ കാറും അടൂര്‍ ഭാഗത്തുനിന്നും വന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.
RELATED STORIES
'നന്ദുവിന്റേത് കൊലപാതകം, പിന്നില് ഡിവൈഎഫ്ഐ, ലഹരിമാഫിയ: വി ഡി സതീശന്
18 Aug 2022 2:13 PM GMTമുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാള് മരിച്ചു
18 Aug 2022 2:03 PM GMTവയനാട്ടില് മദ്യലഹരിയില് അമ്മാവനെ തലയ്ക്കടിച്ച് കൊന്നു
18 Aug 2022 1:57 PM GMTഅദാനി പോര്ട്ട് ഉപരോധം: ചര്ച്ചയ്ക്ക് വിളിച്ച് സര്ക്കാര്; ക്ഷണം...
18 Aug 2022 1:23 PM GMT'ജെന്ഡര് ന്യൂട്രാലിറ്റിയുടെ പേരില് കുറ്റവാളികള് രക്ഷപ്പെടുമെന്നാണ് ...
18 Aug 2022 12:45 PM GMTയൂറിയ കലര്ന്ന 12,700 ലിറ്റര് പാല് പിടികൂടി; തമിഴ്നാട്ടില് നിന്ന്...
18 Aug 2022 12:42 PM GMT