മതവിദ്വേഷ പരാമര്‍ശം:മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ്ജ്;അറസ്റ്റ് തടയാതെ കോടതി
ഹരജി പരിഗണിക്കുന്നത് കോടതി ഈ മാസം 16 ലേക്ക് മാറ്റി
കൊച്ചി: മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന പേരില്‍ പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി സി ജോര്‍ജ്ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയില്‍ അറസ്റ്റ് തടയാതെ കോടതി.ഹരജി പരിഗണിക്കുന്നത് എറണാകുളം സെഷന്‍സ് കോടതി ഈ മാസം 16 ലേക്ക് മാറ്റി.പാലാരിവട്ടംവെണ്ണലയില്‍ നടത്തിയ പ്രസംഗത്തിലാണ് മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന പേരില്‍ പി സി ജോര്‍ജ്ജിനെതിരെ പാലാരിവട്ടം പോലിസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് പി സി ജോര്‍ജ്ജ് കോടതിയെ സമീപിച്ചത്.രാഷ്ട്രീയ പ്രേരിതമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസാണിതെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പി സി ജോര്‍ജ്ജിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.എന്നാല്‍ കേസ് ഡയറി പരിശോധിക്കേണ്ടതിനാല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി പരിഗണിക്കുന്നത് 16 ലേക്ക് മാറ്റുകയായിരുന്നു.
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT