Sub Lead

കോഴിക്കോട് ജില്ലയില്‍ മതിയായ രേഖകളില്ലാത്ത 16,93,200 രൂപ പിടിച്ചെടുത്തു

കോഴിക്കോട് ജില്ലയില്‍ മതിയായ രേഖകളില്ലാത്ത 16,93,200 രൂപ പിടിച്ചെടുത്തു
X

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്‌ലയിങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും നടത്തിയ വാഹന പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 16,93,200 രൂപ പിടിച്ചെടുത്തു.

എലത്തൂര്‍ മണ്ഡലത്തില്‍നിന്ന് 736000, കുന്ദമംഗലം ണ്ഡലത്തില്‍നിന്ന് 837200, തിരുവമ്പാടി മണ്ഡലത്തില്‍നിന്ന് 120000 എന്നിങ്ങനെയാണ് പിടികൂടിയത്. ഇതുവരെ 56,00,950 രൂപ പിടിച്ചെടുത്തിട്ടുണ്ട്.

തിരഞ്ഞെടുപ്പിന്റെ ചിലവുകള്‍ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൊണ്ടുപോകുന്ന പണം, ലഹരി വസ്തുക്കള്‍, പാരിതോഷികങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുമായി വിവിധ സ്‌ക്വാഡുകള്‍ ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും

ഫ്‌ലയിങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും വാഹന പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളില്‍ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് തെരഞ്ഞെടുപ്പ് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫീസര്‍ കെ പി മനോജന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it