Kerala

കെസിബിസി നാടകമേളക്ക് തുടക്കം

കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നാടകമേള ഉദ്ഘാടനം ചെയ്തു

കെസിബിസി നാടകമേളക്ക് തുടക്കം
X

കൊച്ചി: 33ാമത് കെസിബിസി നാടകമേളയ്ക്ക് പാലാരിവട്ടം പിഒസിയില്‍ തുടക്കമായി.കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നാടകമേള ഉദ്ഘാടനം ചെയ്തു. മൂല്യാധിഷ്ഠിതമായി സാംസകാരിക പ്രവര്‍ത്തനം നിര്‍വഹിക്കാന്‍ കെസിബിസി നാടകമേള സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാടകങ്ങള്‍ക്ക് സാമൂഹിക രൂപീകരണത്തില്‍ വലിയ പങ്ക് നിര്‍വഹിക്കാനുണ്ടെന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.

നാടകാചാര്യന്‍ സി എല്‍ ജോസിനുള്ള കെസിബിസിയുടെ ആദരം നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂര്‍ ചടങ്ങില്‍ സമര്‍പ്പിച്ചു. ചലച്ചിത്ര താരം കൈലാഷ്, പ്രഫ.അജു നാരായണന്‍, ദിവ്യദര്‍ശ്, നിര്‍മാതാവ് ജോളി ജോസഫ്, മോണ്‍.ജോര്‍ജ് കുരുക്കൂര്‍,ഫാ.ജേക്കബ് പാലക്കാപ്പിള്ളി, ഫാ.എബ്രഹാം ഇരിമ്പിനിക്കല്‍,ഫാ.ആന്റണി വടക്കേക്കര, കെ വി തോമസ്, ബെന്നി പി നായരമ്പലം, ടി എം എബ്രഹാം,ഷേര്‍ലി സോമസുന്ദരം സംസാരിച്ചു.

മല്‍സരനാടക വിഭാഗത്തില്‍ ആദ്യ ദിനം കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്ത അവതരിപ്പിച്ചു. സെപ്റ്റംബര്‍ 30 വരെയാണ് നാടകമേള. എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് നാടകം അവതരണം നടക്കും.ഇന്ന് കൊല്ലം അശ്വതി ഭാവനയുടെ വേനല്‍ മഴ എന്ന നാടകം നടക്കും.

Next Story

RELATED STORIES

Share it