എസ് ഡി പി ഐ പറവൂര്‍ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു
തെരുവു നായ്ക്കളെ നിയന്ത്രിക്കുക.മനുഷ്യ ജീവന്‍ സംരക്ഷിക്കുക എന്ന പ്രമേയത്തില്‍ പറവൂര്‍ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് എസ് ഡി പി ഐ മാര്‍ച്ച് സംഘടിപ്പിച്ചു.

നോര്‍ത്ത് പറവൂര്‍ :തെരുവു നായ്ക്കളെ നിയന്ത്രിക്കുക.മനുഷ്യ ജീവന്‍ സംരക്ഷിക്കുക എന്ന പ്രമേയത്തില്‍ പറവൂര്‍ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് എസ് ഡി പി ഐ മാര്‍ച്ച് സംഘടിപ്പിച്ചു.ചിറ്റാറ്റുകര പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന മാര്‍ച്ച് പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

പറവൂര്‍ മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് മണ്ഡലം വൈസ് പ്രസിഡന്റ് യാക്കൂബ് സുല്‍ത്താനും കോട്ടുവള്ളി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫും ഉദ്ഘാടനം ചെയ്തു.ശാസ്ത്രീയവും വിജയപ്രദവുമായ മാര്‍ഗങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തില്‍ വരുത്തി അതിരൂക്ഷമായ തെരുവുനായ പ്രശ്‌നത്തിന് സര്‍ക്കാരും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും അടിയന്തിര പരിഹാരം കാണണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മണ്ഡലം നേതാക്കളായ ആഷ്‌ന റിയാസ് , ഫിദ സിയാദ് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു.മാര്‍ച്ചിന്റെ ഭാഗമായി മുനിസിപ്പല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു.മണ്ഡലം,പഞ്ചായത്ത്, മുനിസിപ്പല്‍ ഭാരവാഹികളായ സുല്‍ഫിക്കര്‍, മുഹമ്മദ്,സുധീര്‍ അത്താണി, മുഹമ്മദ് താഹിര്‍ ഷാജഹാന്‍ വാണിയക്കാട്, കബീര്‍ എം.എ, അബ്ദുറഹ്മാന്‍ കുട്ടി, സുരേഷ് പെരുമ്പടന്ന, റഷീദ് കോട്ടയില്‍ കോവിലകം, നൗഷാദ് വെടിമറ എന്നിവര്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി.
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില്‍ എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTകരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMT