Football

ഡെന്‍വുഡ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

പങ്കാളിത്തത്തിന്റെ ഭാഗമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഔദ്യോഗിക കിറ്റുകളുടെ ജഴ്‌സി സ്ലീവില്‍ ഡെന്‍വുഡ് ലോഗോ ആലേഖനം ചെയ്യും

ഡെന്‍വുഡ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു
X

കൊച്ചി:ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലെ പ്രമുഖ പിവിസി ബോര്‍ഡ്, ഫര്‍ണിഷിങ് മെറ്റീരിയല്‍ ബിസിനസ് കമ്പനിയായ ഡെന്‍വുഡ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ പതിപ്പില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ അസോസിയേറ്റ് പങ്കാളിയാകും. പങ്കാളിത്തത്തിന്റെ ഭാഗമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഔദ്യോഗിക കിറ്റുകളുടെ ജഴ്‌സി സ്ലീവില്‍ ഡെന്‍വുഡ് ലോഗോ ആലേഖനം ചെയ്യും.'മഞ്ഞപ്പടയുമായി പങ്കാളിത്തമുണ്ടാക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് ഡെന്‍വുഡ് ഡയറക്ടര്‍ ജിബിന്‍ സി ഈശോ പറഞ്ഞു.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് അതിന്റെ അസോസിയേറ്റ് പങ്കാളിയെന്ന നിലയില്‍ പിന്തുണ നല്‍കുന്നതിലും അതിയായ സന്തോഷം. കേരളീയരുടെ ഹൃദയത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ് ഫുട്‌ബോള്‍. രാജ്യത്തെ മുന്‍നിര ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നുമായി സഹകരിച്ചുകൊണ്ട് ഒരു കായികരംഗത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നുംജിബിന്‍ സി ഈശോ പറഞ്ഞു.വരാനിരിക്കുന്ന സീസണില്‍ വിവിധ പങ്കാളികളോടൊപ്പം ഡെന്‍വുഡിനെ തങ്ങളുടെ കുടുംബത്തിലേക്ക് സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.

Next Story

RELATED STORIES

Share it