Top

You Searched For "Kerala Blasters FC"

ഗോവന്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

8 July 2020 1:01 PM GMT
26 കാരനായ ആല്‍ബിനോ ഒഡീഷ എഫ്സിയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. സാല്‍ഗോക്കര്‍ താരമായിരുന്ന ആല്‍ബിനോ 2015 ല്‍ മുംബൈ സിറ്റി എഫ്സിയിലൂടെയാണ് ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. അവിടെ നിന്നും 2016-17ലെ ഐ-ലീഗ് സീസണില്‍ ലോണിലൂടെ ഐസ്വാള്‍ എഫ്സിയില്‍ ചേര്‍ന്നു. ആ സീസണില്‍ 8 ക്ലീന്‍ ഷീറ്റുകളോടെ ഐ-ലീഗില്‍ ക്ലബ്ബിന് കിരീടം ഉയര്‍ത്താന്‍ സഹായിക്കുന്നതായി അല്‍ബിനോയുടെ പ്രകടനം

വീരേന്‍ ഡിസില്‍വ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സിഇഒ സ്ഥാനത്തുനിന്നും പടിയിറങ്ങി

4 Jun 2020 10:04 AM GMT
2014ല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണിലാണ് വിരേന്‍ ആദ്യമായി കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. ആ സീസണില്‍ ടീം ഫൈനലിലെത്തുകയും തുടര്‍ച്ചയായി 2 വര്‍ഷം അദ്ദേഹം ടീമിന്റെ ഭരണ നിര്‍വഹണത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്തു. പിന്നീട് ക്ലബ്ബ് വിട്ട വിരേന്‍ 2019 മാര്‍ച്ചില്‍ മടങ്ങിയെത്തിയിരുന്നു

കരോലിസ് സ്‌കിന്‍കിസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍

16 March 2020 3:22 AM GMT
ലിത്വാനിയയിലെ ടോപ്പ് ഡിവിഷന്‍ ക്ലബ്ബായ എഫ് കെ സുഡുവയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി അര പതിറ്റാണ്ടിലേറെ അനുഭവമുള്ള കരോലിസിന്റെ അറിവും വൈദഗ്ധ്യവും, അനുഭവ പരിജ്ഞാനവും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്ലബ്ബിന്റെ സ്‌ക്വാഡിന്റെ നിരന്തരവും സ്ഥിരവുമായ ബില്‍ഡ് അപ്പ്, കാര്യക്ഷമമായ ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ടീം തിരഞ്ഞെടുപ്പ്, സ്‌കൗട്ടിംഗ്, റിക്രൂട്ട്‌മെന്റ് എന്നീ കാര്യങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കരോലിസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിക്കും.

ഐഎസ്എല്‍: ബംഗളൂരുവിനോടും തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്

23 Nov 2019 5:20 PM GMT
സുനില്‍ ഛേത്രിയാണ് (55) ബംഗളൂരുവിനായി ഗോള്‍ അടിച്ചത്. ഹെഡറിലൂടെയായിരുന്നു ഗോള്‍.

മാസിഡോണിയന്‍ സെന്റര്‍ ബാക്ക് വ്‌ളാറ്റ്‌കോ ഡ്രോബറോവ് കേരള ബ്ലാസ്റ്റേഴ്സില്‍

23 Nov 2019 4:51 PM GMT
27 കാരനായ ഡ്രോബറോവ് തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത് മാസിഡോണയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബായ എഫ്കെ വര്‍ദറുമായിട്ടാണ്. പിന്നീട് എഫ്‌കെ സ്‌കോപ്‌ജെ, നാപ്രെഡോക് കിസെവോ, ടെടെക്‌സ് ടെറ്റെവോ, മുര്‍സിലാഗോസ് എഫ്‌സി, എഫ്‌സി യുറാര്‍ട്ടു യെരേവന്‍, അരിസ് ലിമാസ്സോള്‍, ഓഹോദ് അല്‍ മദീന എന്നീ ക്ലബ്ബുകള്‍ക്കായും വ്‌ളാറ്റ്‌കോ ബൂട്ടണിഞ്ഞിട്ടുണ്ട്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിന്റെ ഉറപ്പു കൂട്ടാന്‍ രാജു ഗെയ്ക്വാദ്

18 Oct 2019 3:26 PM GMT
മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നിവയ്ക്കായി കളിച്ച് പരിചയസമ്പത്തുള്ള രാജു, ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാണ് ഉയര്‍ന്നു വന്നത്. ഐ-ലീഗില്‍ പൈലന്‍ ആരോസിനൊപ്പമാണ് രാജു തന്റെ കരിയര്‍ ആരംഭിച്ചത്. 2011 ല്‍ ദേശീയ അണ്ടര്‍ 23 ടീമിലെത്തി പിന്നീട് കാമറൂണിന്റെ ബി ടീമിനെ തോല്‍പ്പിച്ച് 2012 നെഹ്രു കപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ചു. ഐഎസ്എല്ലിന്റെ അവസാന പതിപ്പില്‍ ജംഷഡ്പൂര്‍ എഫ്സിയുടെ ഭാഗമായിരുന്നു രാജു

മുന്‍ ഷില്ലോങ് ലാജോങ് ക്യാപ്റ്റന്‍ സാമുവല്‍ ലാല്‍മുവാന്‍പുയയ കേരള ബ്ലാസ്റ്റേഴ്‌സില്‍

2 Sep 2019 12:41 PM GMT
മിസോറോം സ്വദേശിയായ 21കാരനായ സാമുവല്‍ 2015ല്‍ ഷില്ലോംഗ് പ്രീമിയര്‍ ലീഗില്‍ ഷില്ലോങ് ലാജോങ് ക്ലബ്ബിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. അവിടെ മികച്ച നേട്ടത്തോടെ ടോപ് സ്‌കോററായി. 2016ല്‍ പ്രഫഷണല്‍ അരങ്ങേറ്റം കുറിച്ച സാമുവല്‍ മിനര്‍വ പഞ്ചാബ് എഫ്സിക്ക് വേണ്ടി കളിച്ച പരിചയവുമുണ്ട്. ഐ-ലീഗിലെ ഏറ്റവും മികച്ച പ്രകടനക്കാരില്‍ ഒരാളാണ് ആക്രമണകാരിയായ ഈ മിഡ് ഫീല്‍ഡര്‍. തന്റെ ആദ്യ ക്ലബിനായി കളിച്ച 65 മല്‍സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടിയ റെക്കോര്‍ഡുമായാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്

ഇന്ത്യന്‍ വിംഗര്‍ സത്യസെന്‍സിംഗ് കേരള ബ്ലാസ്റ്റേഴ്‌സില്‍

17 Aug 2019 12:09 PM GMT
27വയസ്സുകാരനായ സത്യസെന്‍ സിംഗ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയില്‍ നിന്നാണ്‌കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തിയത്. 2015മുതല്‍ ഐഎസ്എല്ലില്‍ കളിച്ചു വരുന്ന സത്യസെന്‍ സിംഗ്, മുന്‍പ് ഡല്‍ഹിഡൈനാമോസ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഡിഎസ്‌കെ ശിവാജിയന്‍സ്, സാല്‍ഗോക്കര്‍ എഫ്‌സി, റോയല്‍വാഹിങ്ഡോഹ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. കൂടാതെ നിരവധി തവണ ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയുംഅണിഞ്ഞിട്ടുണ്ട്
Share it