Football

ഐഎസ്എല്‍: സെയ്ത്യാസെന്‍സിംഗ് ബ്ലാസ്റ്റേഴ്‌സില്‍ തുടരും

മണിപ്പൂര്‍ സ്വദേശിയായ 28വയസ്സുകാരനായ സെയ്ത്യാസെന്‍സിംഗ് രണ്ട് വര്‍ഷത്തേക്കാണ് കെബിഎഫ്സിയുമായി കരാര്‍ ദീര്‍ഘിപ്പിച്ചത്.

ഐഎസ്എല്‍: സെയ്ത്യാസെന്‍സിംഗ് ബ്ലാസ്റ്റേഴ്‌സില്‍ തുടരും
X

കൊച്ചി: വിംഗിലെ കൊടുംകാറ്റെന്ന് ആരാധര്‍ വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ വിംഗര്‍ സെയ്ത്യാസെന്‍സിംഗ് ഐഎസ്എല്‍ ഏഴാം സീസണില്‍ വീണ്ടും മഞ്ഞ കുപ്പായത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളത്തിലെത്തും മണിപ്പൂര്‍ സ്വദേശിയായ 28വയസ്സുകാരനായ സെയ്ത്യാസെന്‍സിംഗ് രണ്ട് വര്‍ഷത്തേക്കാണ് കെബിഎഫ്സിയുമായി കരാര്‍ ദീര്‍ഘിപ്പിച്ചത്. രണ്ടാം ഡിവിഷന്‍ ഐ ലീഗ് ക്ലബ്ബായ റോയല്‍വാഹിങ്ഡോഹില്‍ തന്റെ പ്രഫഷണല്‍ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ച അദ്ദേഹം 2015 വരെ അവിടെ തുടര്‍ന്നു. അതിനുശേഷം ഐഎസ്എല്‍ രണ്ടാം സീസണില്‍ ലോണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയില്‍ എത്തി. കളിക്കളത്തിലെ മിന്നും പ്രകടനം അതേ വര്‍ഷം തന്നെ അദ്ദേഹത്തെ ദേശീയ ടീമിലെത്തിച്ചു.

2017 ന്റെ തുടക്കത്തില്‍ സാല്‍ഗോക്കര്‍ എഫ്സിയില്‍ ചേര്‍ന്നു. 2018ല്‍ ലോണില്‍ ഡിഎസ്‌കെ ശിവാജിയന്‍സിനായി കളത്തിലിറങ്ങിയ അദ്ദേഹം പിന്നീട് ഐഎസ്എല്‍ ടീമായ ഡല്‍ഹി ഡൈനമോസിലെത്തി. അവിടെ നിന്നും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്‌സിയിലേക്ക് തിരികെ ചേക്കേറി.ഐഎസ്എല്‍ ആറാം സീസണില്‍ ബ്ലാസ്റ്റേഴ്‌സില്‍ എത്തിയ സെയ്ത്യാസെന്‍സിംഗ്, പത്തു മല്‍സരങ്ങളില്‍ നിന്നായി ഒരു ഗോളും ഒരു അസിസ്റ്റും ഉള്‍പ്പെടെ കരിയറിലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരത, അനുഭവ സാമ്പത്ത്, ശ്രദ്ധേയമായ വേഗത, എതിരാളികളെ നേര്‍ക്കുനേര്‍ സമര്‍ദ്ധമായി നേരിടാനും പന്തിന്റെ നിയന്ത്രണം നേടാനുമുള്ള കഴിവുകള്‍ എന്നിവ അദ്ദേഹത്തെ നിലനിര്‍ത്താന്‍ ക്ലബ്ബിന് പ്രേരണയേകി.കെബിഎഫ്സിയുമായി കരാര്‍ നീട്ടുന്നതില്‍ താന്‍ സന്തുഷ്ടനാണെന്ന് സെയ്ത്യാസെന്‍സിംഗ് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ തന്റെ കഴിവു തെളിയിക്കാന്‍ ക്ലബ് അവസരം നല്‍കി. തന്റെ കഴിവുകളില്‍ തനിക്ക് വിശ്വാസമുണ്ട്, ഒപ്പം ടീമിന്റെ വിജയത്തിന് സംഭാവന നല്‍കുമെന്ന് ഉറപ്പുണ്ടെന്നും സെയ്ത്യാസെന്‍സിംഗ് പറഞ്ഞു.ഐഎസ്എല്ലിലെ ഏറ്റവും മികച്ച വിംഗര്‍മാരില്‍ ഒരാളാണ് സീത്യാസെന്‍ എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.ഇരുകാലുകള്‍ കൊണ്ടും മിഡ്ഫീല്‍ഡിന്റെ ഇടത്, വലത് വശങ്ങളില്‍ ഞൊടിയിടയില്‍ മികച്ച നീക്കങ്ങള്‍ക്ക് പേരുകേട്ട അദ്ദേഹം കഴിഞ്ഞ സീസണില്‍ ദീര്‍ഘനാളത്തെ പരിക്കില്‍ നിന്ന് ഫിറ്റ്‌നസ്സിലേക്ക് മടങ്ങിയെത്തി വളരെയധികം കഠിനാധ്വാനം ചെയ്തു. ശ്രദ്ധേയവും ക്രിയാത്മകവുമായ പ്രകടനത്തിലൂടെ കഴിഞ്ഞ സീസണില്‍ ടീമിനെ വളരെയധികം സഹായിച്ചു. അദ്ദേഹം ടീമിനൊപ്പം തുടരുന്നതില്‍ തനിക്ക് സന്തോഷമുണ്ട്.അദ്ദേഹം തീര്‍ച്ചയായും ടീമിനെ കൂടുതല്‍ ശക്തമാക്കുമെന്നും ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

Next Story

RELATED STORIES

Share it