Latest News

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും

ഏപ്രില്‍ 16 മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കും

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും
X

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ ഇന്ന് അവസാനിക്കും. ഏപ്രില്‍ 16നാണ് മൂല്യനിര്‍ണയം ആരംഭിക്കുക. മാര്‍ച്ച് അഞ്ചിന് ആരംഭിച്ച പരീക്ഷകളില്‍ 13 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. എസ്എസ്എല്‍സിക്ക് പുറമെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും ഇതേ കാലയളവില്‍ തന്നെയാണ് നടന്നത്. സംസ്ഥാനത്ത് 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.

പരീക്ഷകള്‍ അവസാനിക്കുന്നതോടെ ഏപ്രില്‍ 16 മുതല്‍ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ആരംഭിക്കും. എന്നാല്‍, മുന്‍പ് നിശ്ചയിച്ചിരുന്ന തീയതിയില്‍ തന്നെ ഫലപ്രഖ്യാപനം ഉണ്ടാകുമോ എന്ന കാര്യത്തില്‍ ചെറിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചില സാങ്കേതിക കാരണങ്ങളാല്‍ ഫലപ്രഖ്യാപനം മുന്‍ നിശ്ചയിച്ചതില്‍ നിന്നും വൈകാനും സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it