Latest News

എസ്ഡിപിഐ സ്ഥാനാര്‍ഥി വി എം ഫൈസലിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

എസ്ഡിപിഐ സ്ഥാനാര്‍ഥി വി എം ഫൈസലിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു
X

പറവൂര്‍: നിയോജക മണ്ഡലത്തില്‍ ജനവിധി തേടുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി വി എം ഫൈസലിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പ്രവര്‍ത്തക കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. പറവൂര്‍ മന്നത്ത് നടന്ന കണ്‍വെന്‍ഷന്‍ യങ് ഡെമോക്രാറ്റ്‌സ് ദേശീയ ജോയിന്‍ കണ്‍വീനര്‍ കെ എ മുഹമ്മദ് ഷമീര്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി മുന്നോട്ടു വെക്കുന്ന പോസിറ്റീവ് പൊളിറ്റിക്‌സ് ഏറെ ചര്‍ച്ചയായ സാഹചര്യത്തില്‍ പറവൂരില്‍ വി എം ഫൈസല്‍ വലിയ മുന്നേറ്റം കാഴ്ച വെക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനം വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ വൈസ് പ്രസിഡണ്ട് കെ കെ റൈഹാനത്ത് ടീച്ചര്‍ നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍, എസ്ഡിറ്റിയു പറവൂര്‍ ഏരിയ പ്രസിഡന്റ് കെ എം ഷാജഹാന്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. മണ്ഡലം സെക്രട്ടറി സുധീര്‍ അത്താണി സ്വാഗതവും വൈസ് പ്രസിഡന്റ് നിഷാദ് അഷറഫ് നന്ദിയും രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it