Latest News

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയും 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും ഉണ്ടാകാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് മുതല്‍ ബുധനാഴ്ച്ച വരെ മഴയും ഇടിമിന്നലും തുടരുമെന്ന സൂചനയും ഉണ്ട്.

ഇടിമിന്നല്‍ അതീവ അപകടകാരിയായതിനാല്‍ പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കാര്‍മേഘം കാണുന്ന ഘട്ടം മുതല്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക നിര്‍ബന്ധമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റും ഇടിമിന്നലും ഉള്ള സമയങ്ങളില്‍ വീടുകളുടെ ജനല്‍വാതിലുകള്‍ അടച്ചിടുകയും വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും വേണം. ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരച്ചുവട്ടില്‍ നില്‍ക്കല്‍, ടെറസിലോ ഉയര്‍ന്ന സ്ഥലങ്ങളിലോ തുടരല്‍, ജലാശയങ്ങളില്‍ ഇറങ്ങല്‍ തുടങ്ങിയവ അപകടകരമാണെന്നും മുന്നറിയിപ്പുണ്ട്.

വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഇടിമിന്നല്‍ സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുന്നതാണ് സുരക്ഷിതം. സൈക്കിള്‍, ബൈക്ക് എന്നിവയില്‍ യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മല്‍സ്യബന്ധനം, ബോട്ടിങ് എന്നിവയും ഈ കാലാവസ്ഥയില്‍ നിര്‍ത്തിവയ്ക്കണം. മിന്നലേറ്റാല്‍ ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കുകയും വൈദ്യസഹായം ഉറപ്പാക്കുകയും വേണം. ആദ്യ നിമിഷങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായകമാണെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Next Story

RELATED STORIES

Share it