Latest News

വ്യാജ ബോംബ് ഭീഷണി; മൈസൂരു സ്വദേശി അറസ്റ്റില്‍

വ്യാജ ബോംബ് ഭീഷണി; മൈസൂരു സ്വദേശി അറസ്റ്റില്‍
X

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നിരവധി ഇടങ്ങളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ച് സുരക്ഷാ ഏജന്‍സികളെ അലട്ടിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കര്‍ണാടകയിലെ മൈസൂരു സ്വദേശിയായ ശ്രീനിവാസിനെയാണ് ഡല്‍ഹി പോലിസ് അറസ്റ്റ ചെയ്തത്.

കഴിഞ്ഞ ചില മാസങ്ങളായി ഡല്‍ഹിയിലെ സ്‌കൂളുകള്‍, കോളജുകള്‍, കോടതികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ ലക്ഷ്യമിട്ട് ഇ മെയില്‍ മുഖേന ആയിരത്തിലധികം ഭീഷണി സന്ദേശങ്ങളാണ് ഇയാള്‍ അയച്ചത്. ഓരോ സന്ദേശവും സുരക്ഷാ സംവിധാനങ്ങളെ സജ്ജമാക്കുകയും വ്യാപക പരിശോധനകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവയെല്ലാം വ്യാജമാണെന്ന് വ്യക്തമായി.

മൈസൂരു സിറ്റി പോലിസിന്റെ സഹകരണത്തോടെ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്പും മറ്റു ഡിജിറ്റല്‍ തെളിവുകളും പോലിസ് കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന് പിന്നിലെ ഉദ്ദേശവും മറ്റു ബന്ധങ്ങളും കണ്ടെത്തുന്നതിനായി ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it