Latest News

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ്: വിജയ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ്: വിജയ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
X

ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് ആരംഭിക്കും. തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ച് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും. ഉച്ചയ്ക്ക് 12നു റോഡ് ഷോ സംഘടിപ്പിച്ചാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക നല്‍കാന്‍ എത്തുന്നത്.

തുടര്‍ന്ന് കൊളത്തൂര്‍, വില്ലിവാക്കം മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രിക സമര്‍പ്പണ പരിപാടികളിലും വിജയ് പങ്കെടുക്കും. ഏപ്രില്‍ ആറു വരെ നാമനിര്‍ദേശ സമര്‍പ്പണത്തിന് സമയം അനുവദിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു

അതേസമയം, നാം തമിഴര്‍ കക്ഷിയുടെ 234 മണ്ഡലങ്ങളിലുമുള്ള സ്ഥാനാര്‍ത്ഥികളും ഇന്ന് തന്നെ പത്രിക സമര്‍പ്പിക്കും. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് ഡിഎംകെ തങ്ങളുടെ പ്രകടന പത്രിക ഇന്നലെ പുറത്തിറക്കി. വരുമാന നികുതി അടയ്ക്കാത്ത സ്ത്രീകള്‍ക്ക് ഇലക്ട്രിക് ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ 8,000 രൂപയുടെ കൂപ്പണ്‍ നല്‍കുമെന്ന വാഗ്ദാനമാണ് പത്രികയിലെ പ്രധാന ആകര്‍ഷണം.

Next Story

RELATED STORIES

Share it