Top

You Searched For "nomination"

ഉപതിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണത്തിന് ഒരു ദിവസം മാത്രം ബാക്കി ; എറണാകുളത്ത് ആരും പത്രിക സമര്‍പ്പിച്ചില്ല

27 Sep 2019 1:38 PM GMT
നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും അവധിയായതിനാല്‍ സെപ്റ്റംബര്‍ 28നും ഞായറാഴ്ചയായതിനാല്‍ 29നും പത്രിക സ്വീകരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം നിലവിലുള്ള സാഹചര്യത്തിലാണ് പത്രിക സമര്‍പ്പണത്തിന് ഒരു ദിവസം മാത്രം ബാക്കിയുള്ളത്. സെപ്റ്റംബര്‍ 30 ന് വൈകുന്നേരം മൂന്നു മണിവരെ കലക്ടറേറ്റില്‍ റിട്ടേണിങ് ഓഫീസര്‍ മുമ്പാകെയോ എറണാകുളം സിറ്റി റേഷനിങ് ഓഫീസില്‍ അസി.റിട്ടേണിങ് ഓഫീസര്‍ മുമ്പാകെയോ പത്രിക സമര്‍പ്പിക്കാം. ആദ്യമെത്തുന്നയാള്‍ ആദ്യം എന്ന ക്രമത്തിലാണ് പത്രിക സ്വീകരിക്കുക.

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ഇന്നു മുതല്‍ പത്രിക സമര്‍പ്പിക്കാം

23 Sep 2019 1:52 AM GMT
തിരഞ്ഞെടുപ്പ് വിഞ്ജാപനം ഇന്നു പുറത്തിറങ്ങും. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള തിരക്കിട്ട ചര്‍ച്ചയിലാണ് മുന്നണികള്‍. നാളെ സിപിഎം സെക്രട്ടേറിയറ്റും എല്‍ഡിഎഫ് യോഗവും ചേരും.

പേരന്‍പ്: മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശം

4 May 2019 12:14 PM GMT
ദേശീയ പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശം ഏറ്റവുമധികം ലഭിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. മുന്‍പ് 28 നാമനിര്‍ദ്ദേശങ്ങളില്‍ നിന്നായി പതിനഞ്ചു വട്ടം മമ്മൂട്ടി അവസാന റൗണ്ടില്‍ എത്തിയിട്ടുണ്ട്. ഇതും റെക്കോര്‍ഡാണ്.

മോദി വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചു; രാജ്യത്ത് സര്‍ക്കാര്‍ അനുകൂലതരംഗമെന്ന്

26 April 2019 6:40 AM GMT
രാവിലെ കാലഭൈരവ ക്ഷേത്രത്തിലെ ദര്‍ശനവും വാരാണസിയിലെ ബിജെപി ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയും കഴിഞ്ഞാണ് അദ്ദേഹം പത്രികാ സമര്‍പ്പണം നടത്തിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍, എന്‍ഡിഎയുടെ പ്രമുഖനേതാക്കള്‍ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു.

മോദി ഇന്ന് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

26 April 2019 1:33 AM GMT
രാവിലെ കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോദി വാരാണസിയിലെ ബിജെപി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടെ കലക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിക്കും.

അനിശ്ചിതത്വം നീങ്ങി; അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

22 April 2019 9:06 AM GMT
ഉത്തര്‍പ്രദേശിലെ അമേത്തിക്കു പുറമെ കേരളത്തിലെ വയനാട്ടിലും രാഹുല്‍ഗാന്ധി പത്രിക നല്‍കിയിട്ടുണ്ട്

അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി

20 April 2019 11:49 AM GMT
രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്ന് സ്വതന്ത്രസ്ഥാനാര്‍ഥി ധ്രുവ് ലാല്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

12 April 2019 7:45 AM GMT
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു പെരുമ്പാവൂര്‍, പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതികള്‍ സരിതയക്ക് മൂന്നു വര്‍ഷം വീതം ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ മല്‍സരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രികകള്‍ രണ്ടു മണ്ഡലങ്ങളിലെയും വരണാധികാരികള്‍ പത്രിക തള്ളിയത്. എന്നാല്‍ മേല്‍കോടതി ഈ വിധികള്‍ സ്‌റ്റേ ചെയ്തിരുന്നുവെന്ന് ചൂണ്ടികാട്ടിയാണ് സരിത കോടതിയെ സമീപ്പിച്ചത്

രാഹുല്‍ ഗാന്ധി അമേത്തിയില്‍ ബുധനാഴ്ച പത്രിക നല്‍കും

8 April 2019 4:34 PM GMT
2014ല്‍ രാഹുല്‍ ബിജെപിയുടെ സ്മൃതി ഇറാനിയെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് മല്‍സരിക്കാന്‍ ട്രാന്‍സ് ജെന്‍ഡറും ; മല്‍സരിക്കുന്നത് മനസുമടുത്തിട്ടെന്ന് ചിഞ്ചു അശ്വതി

5 April 2019 6:12 AM GMT
25 വയസ്സുള്ള ചിഞ്ചു ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് ചിഞ്ചു അശ്വതി എന്നാണ് വിവരം.സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയാണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്

ആലപ്പുഴയില്‍ എസ് ഡി പി ഐ സ്ഥാനാര്‍ഥി കെ എസ് ഷാന്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു

4 April 2019 12:46 PM GMT
ജില്ലയില്‍ മികച്ച മുന്നേറ്റമാണ് എസ് ഡി പി ഐ നടത്തുന്നതെന്നും എല്ലായിടത്തു നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും സ്ഥാനാര്‍ഥി കെ എസ് ഷാന്‍ പറഞ്ഞു.പത്രികാ സമര്‍പ്പണത്തിനു ശേഷം കായംകുളം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ഥി റോഡ് ഷോ നടത്തി.നാളെ കരുനാഗപ്പള്ളി മണ്ഡലത്തിലാണ് റോഡ് ഷോ

ആറ്റിങ്ങൽ മണ്ഡലം: എസ്ഡിപിഐ സ്ഥാനാർഥി അജ്മൽ ഇസ്മായിൽ പത്രിക സമർപ്പിച്ചു

4 April 2019 10:37 AM GMT
ജില്ലാ വരണാധികാരിയായ കലക്ടർ വാസുകി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

സരിത എസ് നായര്‍ വയനാട്ടിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

4 April 2019 10:18 AM GMT
വയനാട്ടില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കാനാണ് സരിത പത്രിക നല്‍കിയത്. എറണാകുളത്ത് ഹൈബി ഈഡനെതിരേ മല്‍സരിക്കുന്നതിന് പുറമേയാണ് വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും സരിത മല്‍സരിക്കുന്നത്. എറണാകുളത്ത് മല്‍സരിക്കുന്നതിനായി സരിത ഇന്നലെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു.

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി പത്രിക നല്‍കി; റോഡ് ഷോ തുടങ്ങി

4 April 2019 6:09 AM GMT
ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഹുലിന് യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ വരവേല്‍പാണ് നല്‍കിയത്

രാഹുല്‍ ഇന്ന് പത്രിക നല്‍കും; റോഡ് ഷോയ്ക്ക് വന്‍ സുരക്ഷ

4 April 2019 12:56 AM GMT
സുരക്ഷയ്ക്കായി ആറു ജില്ലകളില്‍ നിന്നായി പോലിസ് വയനാട്ടിലെത്തിയിട്ടുണ്ട്

പത്രികയില്‍ പറഞ്ഞത് 20 കേസുകള്‍; 243 കേസുണ്ടെന്ന് സര്‍ക്കാര്‍; കെ സുരേന്ദ്രന്‍ നാമനിര്‍ദേശ പത്രിക പുതുക്കി നല്‍കും

3 April 2019 6:51 AM GMT
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരെ 243 കേസുകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ കേസുകളുടെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് പത്രിക പുതുക്കി നല്‍കുന്നത്.

കെ എസ് ഷാന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് ഓട്ടോ തൊഴിലാളികള്‍

2 April 2019 6:02 AM GMT
ആലപ്പുഴയിലെ എസ് ഡി ടി യു ഓട്ടോ തൊഴിലാളികള്‍. ഇവര്‍ സ്വരൂപിച്ച പണം എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് നജീം മുല്ലാത്ത്, എസ് ഡി ടി യു മുന്‍സിപ്പല്‍ മേഖലാ പ്രസിഡന്റ് നൈസാം എന്നിവര്‍ ചേര്‍ന്ന് സ്ഥാനാര്‍ഥി കെ എസ് ഷാന് കൈമാറി

രാഹുല്‍ നാളെ കേരളത്തിലെത്തും; പത്രിക സമര്‍പ്പണം മറ്റന്നാള്‍

2 April 2019 3:32 AM GMT
നാളെ രാത്രി രാഹുല്‍ കോഴിക്കോട് എത്തും. മറ്റന്നാള്‍ രാവിലെ ഹെലികോപ്റ്ററില്‍ കല്‍പറ്റയിലെത്തി പത്രിക നല്‍കും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പത്രികാസമര്‍പ്പണം.

ചാലക്കുടി എസ് ഡി പി ഐ സ്ഥാനാര്‍ഥി പി പി മൊയ്തീന്‍ കുഞ്ഞ് പത്രിക സമര്‍പ്പിച്ചു

2 April 2019 2:37 AM GMT
എറണാകുളം കലക്ട്ട്രേറ്റിലെത്തി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല മുമ്പാകെയയാണ് പത്രിക സമര്‍പ്പിച്ചത്.എല്ലാ മേഖലകളിലും മികച്ച മുന്നേറ്റമുണ്ടാക്കാന്‍ എസ്ഡിപി ഐക്ക് കഴിയുന്നുണ്ടെന്ന് പി പി മൊയ്തിന്‍ കുഞ്ഞ്

എറണാകുളം എസ് ഡി പി ഐ സ്ഥാനാര്‍ഥി വി എം ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു

1 April 2019 1:54 PM GMT
വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മുമ്പാകെ കാക്കനാട് കലക്ടറേറ്റിലാണ് പത്രിക സമര്‍പിച്ചത്. ആലുവയില്‍ നിന്നും വാഹനറാലിയായി നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വി എം ഫൈസല്‍ പത്രിക സമര്‍പ്പിക്കാനായി എത്തിയത്.

പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ കൂടി പത്രിക സമര്‍പ്പിച്ചു

1 April 2019 9:49 AM GMT
പൊന്നാനി മണ്ഡലത്തില്‍ വി ടി രമയും മലപ്പുറത്ത് വി ഉണ്ണിക്യഷ്ണനുമാണ് പത്രിക സമര്‍പ്പിച്ചത്. രണ്ട് പേരും ബി ജെപി സ്ഥാനാര്‍ത്ഥികളാണ്.

പി രാജീവിന് 16 ലക്ഷം ആസ്തി, 8 ലക്ഷം രൂപയുടെ ബാധ്യത;സ്വന്തമായി ഭൂമിയും വീടുമില്ല

30 March 2019 5:09 PM GMT
കൈവശമുള്ളത് 1000 രൂപയാണ്. 9 ലക്ഷം രൂപ മൂല്യമുള്ള 2012 മോഡല്‍ ഇന്നോവ കാര്‍ സ്വന്തം പേരിലുണ്ട്. ബാങ്ക് നിക്ഷേപമായി 2,77,024 രൂപയും 750 രൂപയുടെ ഷെയറും 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ഉണ്ട്.ുന്‍ രാജ്യസഭാ എംപി എന്ന നിലയിലുള്ള 21,500 രൂപ പെന്‍ഷനാണ് മാസവരുമാനം. നോര്‍ത്ത് പറവൂര്‍, അങ്കമാലി, എറണാകുളം നോര്‍ത്ത് സ്‌റ്റേഷനുകളിലായി ഓരോ കേസുകളാണ് രാജീവിന്റെ പേരിലുള്ളത്. ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് മൂന്നു കേസും.

കണ്ണൂരില്‍ പികെ ശ്രീമതി പത്രിക സമര്‍പ്പിച്ചു

30 March 2019 8:14 AM GMT
രാവിലെ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ നിന്നും എല്‍ഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂടെ പ്രകടനമായാണ് കലക്ട്രേറ്റില്‍ എത്തി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ക്ക് പത്രിക സമര്‍പ്പിച്ചത്.

ലീഗ് സ്ഥാനാര്‍ഥികളായ കുഞ്ഞാലിക്കുട്ടിയും ബഷീറും പത്രിക നല്‍കി

29 March 2019 7:18 AM GMT
രാവിലെ പാണക്കാട് തറവാട്ടിലെത്തിയ ഇരുവരും പ്രാര്‍ഥന നടത്തിയശേഷമാണ് കലക്ടറേറ്റിലേക്ക് പുറപ്പെട്ടത്

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍

28 March 2019 1:19 AM GMT
അടുത്ത മാസം നാല് വരെ പത്രിക നല്‍കാം. അഞ്ചിനാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ട്. 23 ന് ആണ് വോട്ടെടുപ്പ്.

നാമനിര്‍ദേശ പത്രികാ സമര്‍പ്പണം വ്യാഴം മുതല്‍

26 March 2019 2:43 PM GMT
പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.
Share it