Kerala

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം: എറണാകുളത്ത് അവസാന ദിനം സമര്‍പ്പിച്ചത് 84 പേര്‍

പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ രാവിലെ 11 മണി മുതല്‍ വിവിധ മണ്ഡലങ്ങളുടെ വരണാധികാരികള്‍ നടത്തും.

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം: എറണാകുളത്ത് അവസാന ദിനം സമര്‍പ്പിച്ചത് 84 പേര്‍
X

കൊച്ചി: നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് എറണാകുളം ജില്ലയിലെ വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 84 പേര്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ ജോസഫ് ബാബു, സിന്ധുമോള്‍ ടി പി, ഷിഹാബ് എം എ, ബാബു, എല്‍ദോസ് പി കുന്നപ്പിള്ളി എന്നിവരും അങ്കമാലി നിയോജകമണ്ഡലത്തില്‍ സാബു വര്‍ഗീസ്, സ്റ്റാലിന്‍ നികത്തിത്തറ, വേലായുധന്‍, ജ്യോതിലക്ഷ്മി കെ സി, ജോസ് തെറ്റയില്‍, ബിജു വി കെ എന്നിവരും ആലുവ നിയോജകമണ്ഡലത്തില്‍ സരള, ശ്രീലത, ഗോപി നാരായണകുറുപ്പ്, സന്തോഷ് കുമാര്‍, വിശ്വകല തങ്കപ്പന്‍ എന്നിവരുമാണ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചത്.

കളമശ്ശേരി നിയോജകമണ്ഡലത്തില്‍ നയന ഉണ്ണി, കുഞ്ഞു ബാവ പി.എം, ജയരാജ്, അബ്ദുള്‍ അസീസ്, അബ്ദുള്‍ ഗഫൂര്‍, ഉണ്ണിക്കൃഷ്ണന്‍. പറവൂര്‍ നിയോജകമണ്ഡലത്തില്‍ ബിജു, നിക്‌സണ്‍ ആന്റണി, പ്രശാന്ത്, ബിന്‍സ്. വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ കെ.കെ ജോഷി, ഷൈജു, വേദരാജ്, എം.കെ മുകുന്ദന്‍. കൊച്ചി മണ്ഡലത്തില്‍ രാജഗോപാല്‍, ടോണി, റിയാദ് കെ.എം, സണ്‍കുമാര്‍ .വി, നിപുന്‍ ചെറിയാന്‍, രജനീഷ് ബാബു. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ രാധാകൃഷ്ണന്‍, സി എം സുന്ദരന്‍, ഗിരീഷ് ബാബു, കെ ബാബു, കമറുദ്ദീന്‍, സാജു, അയ്യപ്പന്‍ കെ പി, ശ്രീക്കുട്ടന്‍ ടി ആര്‍, അരുണ്‍ബാബു പി സി. എറണാകുളം നിയോജകമണ്ഡലത്തില്‍ ഷാജി, അശോകന്‍, ലെസ് ലി പള്ളത്ത്, കെ എസ് അനില്‍കുമാര്‍, ഷാജി, സിസിലിയാമ്മ വര്‍ഗീസ്, സുജിത്, പത്മജ ശ്രീകുമാര്‍ മേനോന്‍ .

തൃക്കാക്കര മണ്ഡലത്തില്‍ ദിപിന്‍ ദിലീപ്, സുബിന്‍, കൃഷ്ണപ്രസാദ്, ബിനോജ്, ജിനു, സജി എസ്, പി എം ഷിബു. കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ മണിക്കുട്ടന്‍ എ ടി, രേണു സുരേഷ്, സനിത വി, സുനില്‍കുമാര്‍ എം കെ, സുജിത് കെ സുരേന്ദ്രന്‍, രമേശ്. പിറവം നിയോജകമണ്ഡലത്തില്‍ അനൂപ് ജേക്കബ്, ആശിഷ്, മധു, സിന്ധു, റോബിന്‍ മാത്യു. മൂവാറ്റുപുഴ മണ്ഡലത്തില്‍ പ്രകാശ് സി എന്‍, ജിജി ജോസഫ്, അരുണ്‍ എന്‍ മാത്യു . കോതമംഗലം നിയോജകമണ്ഡലത്തില്‍ ജോ ജോസഫ്, ഷിബു, കുരുവിള, മൂസ, ആന്റണി ജോണ്‍, ആന്റോ, അജി നാരായണന്‍, ഷൈന്‍ കൃഷ്ണന്‍ എന്നിവരുമാണ് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചത്. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ രാവിലെ 11 മണി മുതല്‍ വിവിധ മണ്ഡലങ്ങളുടെ വരണാധികാരികള്‍ നടത്തും.

Next Story

RELATED STORIES

Share it