Latest News

ബേപ്പൂര്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി ജമാല്‍ ചാലിയം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

റിട്ടേണിങ് ഓഫിസര്‍ ടി ജെ അരുണിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

ബേപ്പൂര്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി ജമാല്‍ ചാലിയം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
X

കോഴിക്കോട്: ബേപ്പൂര്‍ നിയോജകമണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. റിട്ടേണിങ് ഓഫിസര്‍ ടി ജെ അരുണിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സജീര്‍ മാത്തോട്ടം, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല മാസ്റ്റര്‍, റഷീദ് ചാലിയം, ഷാനവാസ് മാത്തോട്ടം എന്നിവര്‍ അനുഗമിച്ചു.

മല്‍സ്യത്തൊഴിലാളി കുടുംബത്തില്‍നിന്നുള്ള ജമാല്‍ ചാലിയം 2015-2020 കാലയളവില്‍ കടലുണ്ടി ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കൗണ്‍സിലറായിരുന്നു.

Next Story

RELATED STORIES

Share it