Latest News

കേരളത്തില്‍ രോഹിത് വെമുല ആക്ട് നടപ്പിലാക്കല്‍ അനിവാര്യം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ക്യാംപസുകളിലെ ജാതി വിവേചനങ്ങളെക്കുറിച്ച് സോഷ്യല്‍ ഓഡിറ്റിങ് നടത്തി

കേരളത്തില്‍ രോഹിത് വെമുല ആക്ട് നടപ്പിലാക്കല്‍ അനിവാര്യം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
X

കേരളത്തിലെ കാമ്പസുകളിലെ ജാതി, വംശീയ വിവേചനങ്ങളെക്കുറിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംഘടിപ്പിച്ച സോഷ്യല്‍ ഓഡിറ്റിങ് കെ അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേരളത്തിലെ ക്യാംപസുകളില്‍ ജാതിയുടെ പേരിലും ഇസ് ലാമോഫോബിയയുടെ രൂപത്തിലും വിവേചനങ്ങള്‍ സാമൂഹിക യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നുവെന്നും അതിന് തടയിടാനായി രോഹിത് വെമുല ആക്ട് നടപ്പിലാക്കല്‍ അനിവാര്യമാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'കേരള ക്യാംപസുകളിലെ ജാതി വിവേചനങ്ങളുടെ സോഷ്യല്‍ ഓഡിറ്റിങ്' പരിപാടി അഭിപ്രായപ്പെട്ടു. നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സോഷ്യല്‍ ഓഡിറ്റിങ് സംഘടിപ്പിച്ചത്.

ആക്ടിവിസ്റ്റ് കെ അംബുജാക്ഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ക്യാംപസുകളില്‍ എസ്‌സി, എസ്ടി, മുസ് ലിം വിദ്യാര്‍ഥികളുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടാനും ജാതി, വംശീയ വിവേചനങ്ങളെ ചെറുക്കാനും കേരളത്തില്‍ രോഹിത് ആക്ട് നടപ്പിലാക്കല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എ കെ വാസു, ഷംസീര്‍ ഇബ്രാഹീം, ഒ പി രവീന്ദ്രന്‍, ഡോ. സാദിഖ് പി കെ, ഷഹീന്‍ അഹമ്മദ്, അഡ്വ. അബ്ദുല്‍ വാഹിദ്, ഡോ. മുഹമ്മദ് വാസില്‍ ടി പി, ഡേവിസ് ടിറ്റസ്, ജൈന്‍സി ജോണ്‍, രഞ്ജിത ജയരാജ്, അന്‍വര്‍ സ്വലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it